കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരൻ എറിഞ്ഞ കുപ്പി മുഖത്ത് പതിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. പേരാമ്പ്ര നൊച്ചാട് സ്വദേശി ആദിത്യൻ (21) ആണ് പരിക്കേറ്റത്.
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. ആദിത്യൻ കണ്ണൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്ത് കൊയിലാണ്ടിയിൽ ഇറങ്ങി അവിടെ നിന്ന് വീട്ടിലേക്ക് പോകാനായി പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുമ്പോഴാണ് തൊട്ടടുത്ത പ്ലാറ്റ്ഫോമിലൂടെ പോവുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരൻ പുറത്തേക്ക് എറിഞ്ഞ കുപ്പി മുഖത്ത് കൊള്ളുന്നത്.
ആദിത്യന്റെ രണ്ട് പല്ലുകൾ നഷ്ടമാവുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. കൊയിലാണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിത്യനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവം അന്വേഷിക്കുമെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]