ദോഹ: കോർണിഷ് സ്ട്രീറ്റിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ ‘അഷ്ഗാൽ’ അറിയിച്ചു.
ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെയുള്ള ഭാഗത്തെ ജോലികളാണ് പൂർത്തിയായത്. സുരക്ഷിതമായ യാത്രാനുഭവം നൽകുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് അസ്ഫാൽറ്റ് പാളികൾ, റോഡ് മാർക്കിംഗുകൾ, ലൈനുകൾ എന്നിവയാണ് നവീകരിച്ചത്.
ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒക്ടോബർ 19 പുലർച്ചെ 5 മണി വരെ റോഡ് പൂർണമായി അടച്ചിടുമെന്ന് അഷ്ഗാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

