ഇത്തവണ ആരുടെ ഊഴം? അക്ബറോ ലക്ഷ്മിയോ? ആകാംഷയോടെ പ്രേക്ഷകർ ബിഗ് ബോസ് മലയാളം ഏഴാം സീസണിലെ എവിക്ഷൻ നോമിനേഷൻ ലിസ്റ്റിൽ ഇത്തവണ ഇടംപിടിച്ചത് ആറ് മത്സരാർത്ഥികളാണ്. ആര്യൻ, നൂറ, ലക്ഷ്മി, അക്ബർ, നെവിൻ, ഷാനവാസ് എന്നിവരാണ് ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസത്തെ എപ്പിസോഡിന് ശേഷം പുറത്തുവന്ന പുതിയ പ്രൊമോ അനുസരിച്ച് നോമിനേഷനിലുള്ള നാല് പേർ ഇതിനോടകം സേഫ് ആയിട്ടുണ്ട്. ആര്യൻ, നൂറ, നെവിൻ, ഷാനവാസ് എന്നിവർ പ്രേക്ഷക പിന്തുണയോടെ സുരക്ഷിതരായപ്പോൾ, അക്ബറും ലക്ഷ്മിയുമാണ് നിലവിൽ എവിക്ഷൻ ഭീഷണി നേരിടുന്നത്.
ഇവരിൽ ആരാകും ഈ ആഴ്ച ബിഗ് ബോസ് ഹൗസിന്റെ പടിയിറങ്ങുക എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. ലക്ഷ്മി പുറത്തുപോകാനാണ് സാധ്യതയെന്നും, അക്ബർ ഇത്തവണയും തുടരുമെന്നുമാണ് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
എന്തായാലും, അന്തിമ വിധി എന്തായിരിക്കുമെന്നറിയാൻ വാരാന്ത്യ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]