തൃശ്ശൂർ: സിപിഎമ്മിൽ നിന്ന് തന്നെ പുറത്താക്കിയതിൽ വിഷമമില്ലെന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് newskerala.net നോട് പറഞ്ഞു. പല ഘട്ടങ്ങളിലും പാർട്ടി തന്നെ തഴഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി സിപിഎമ്മിൽ സത്യസന്ധമായാണ് പ്രവർത്തിച്ചത്. തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. ആ ആരോപണവും വസ്തുതാവിരുദ്ധമാണ്.
നിയമസഭാ സീറ്റിനായി യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തിയെന്ന വാർത്തയും തെറ്റാണ്. എളവള്ളിയിലെ സിപിഎം പ്രവർത്തകർ തനിക്കൊപ്പമുണ്ട്.
പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് മന്ത്രി എം.ബി.രാജേഷ് ഉൾപ്പെടെയുള്ളവർ തന്നെ പ്രശംസിച്ചിട്ടുണ്ട്. കോൺഗ്രസിലെ ഉന്നത നേതാക്കളുമായി പതിറ്റാണ്ടുകളുടെ സൗഹൃദമുണ്ട്.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ ദുഃഖമില്ല. തുടർന്നും സജീവമായി രാഷ്ട്രീയ രംഗത്ത് നിലകൊള്ളും,’ – ജിയോ ഫോക്സ് newskerala.net നോട് പ്രതികരിച്ചു.
അച്ചടക്ക ലംഘനം, പാർട്ടി നയങ്ങളിൽ നിന്നുള്ള വ്യതിയാനം, പരസ്യ പ്രസ്താവനകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് സിപിഎം മണലൂർ ഏരിയ കമ്മിറ്റിക്ക് കീഴിലെ ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അംഗമായ ജിയോ ഫോക്സിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഏരിയ കമ്മിറ്റി അംഗമായിരുന്നിട്ടും തന്നെ പാർട്ടി കോൺഗ്രസിൽ ഉൾപ്പെടുത്തിയില്ലെന്നും, എൽഡിഎഫ് എളവള്ളിയിൽ നടത്തിയ വികസന മുന്നേറ്റ ജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കി സിപിഐക്ക് നൽകിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റും എളവള്ളി പഞ്ചായത്ത് അംഗവുമായിരിക്കെ 21 വർഷം മുൻപാണ് ജിയോ ഫോക്സ് സിപിഎമ്മിൽ ചേർന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]