ന്യൂയോർക്ക് ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ വൻ പ്രതിഷേധം. കുടിയേറ്റ, വിദ്യാഭ്യാസ നയങ്ങൾക്കെതിരെ അമേരിക്കൻ നഗരങ്ങളിൽ നടന്ന പ്രതിഷേധറാലികളിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തു.
രാജ്യത്തെ ഏകാധിപത്യത്തിലേക്കാണു ട്രംപ് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ നേതൃത്വത്തിൽ ‘നോ കിങ്സ്’ എന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിനാളുകൾ തെരുവിലിറങ്ങിയത്.
വാഷിങ്ടൻ ഡിസിയിലെ റാലിയിൽ രണ്ടായിരത്തിലേറെപ്പേർ അണിനിരന്നു. ന്യൂയോർക്കിലെ ടൈം സ്ക്വയറിലും നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിന്റെ ഭാഗമായി.
ബോസ്റ്റൺ, അറ്റ്ലാന്റ, ഷിക്കാഗോ അടക്കമുള്ള നഗരങ്ങളിലും പ്രതിഷേധം നടന്നു. സമാധാനപരമായിരുന്നു പ്രതിഷേധം.
ലണ്ടൻ അടക്കം ലോകനഗരങ്ങളിലും സമാനമായ റാലികൾ നടന്നു.
ജനാധിപത്യം ഭീഷണിയിലാണെന്നും, ട്രംപിനെ പുറത്താക്കണമെന്നും, ട്രംപ് രാജാവല്ലെന്നുമുള്ള മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. കനത്ത സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയത്.
‘‘അവർ എന്നെ ഒരു രാജാവായിട്ടാണു പരാമർശിക്കുന്നത്. ഞാൻ ഒരു രാജാവല്ല’’ എന്നാണ് ട്രംപ് ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് പറഞ്ഞത്.
എന്നാൽ മണിക്കൂറുകൾക്കുശേഷം, കിരീടം ധരിച്ച് യുദ്ധവിമാനം പറത്തുന്ന തന്റെ എഐ വിഡിയോ ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു.
കഴിഞ്ഞ ജൂണിൽ രണ്ടായിരത്തിലേറെ റാലികളാണു നടന്നത്. ചില ഡെമോക്രാറ്റ് നേതാക്കളും റാലിയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും റാലികൾ തുടരും. പ്രക്ഷോഭം ദേശവിരുദ്ധമാണെന്നും അമേരിക്കയെ വെറുക്കുന്നവരാണു റാലിയിൽ പങ്കെടുക്കുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ വിമർശിച്ചു.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @TheIndeWire എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തതാണ്.)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]