ഡെറാഡൂൺ: മകളോട് മോശമായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ചെരുപ്പൂരിയടിച്ച് സ്ത്രീ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
യുവാവിനെ മാതാവ് ചെരിപ്പൂരി അടിക്കുന്ന ദൃശ്യം പുറത്ത്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് സംഭവം.
വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
സ്ത്രീയുടെ മകൾക്കെതിരെ മോശമായി പെരുമാറിയ യുവാവിനെതിരേ നടപടി ആവശ്യപ്പെട്ട് വിവിധ സ്ത്രീ സംഘടനകൾ രംഗത്തെത്തി. പ്രദേശത്തെ പഞ്ചര്‍ കടയില്‍ ജോലിചെയ്യുന്നയാളാണ് പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതെന്നാണ് സൂചന.
മകൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്മ കടയിലെത്തി യുവാവിനെ അടിക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ഒളിവിൽ പോയെന്നാണ് റിപ്പോർട്ടുകൾ.
बेटी को छेड़ रहा था मनचला माँ ने कर दी जूते से पिटाई ! उत्तराखंड के उत्तरकाशी में बेटी से बत्तमीज़ी कर रहे युवक को माँ ने जूतों से पीटकर सिखाया सबक. मनचले की पिटाई का वीडियो सोशल मीडिया पर हुआ वायरल… #Uttarakhand #UttarKashi #Crime #CrimeNews #LatestNews #Nedricknews… pic.twitter.com/iDydxFfNBJ — Nedrick News (@nedricknews) October 18, 2025 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

