പെര്‍ത്ത്: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് ജയിച്ച ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും ഒരു പേസ് ബൗളിംഗ് ഓൾ റൗണ്ടറുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓള് റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നു. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസ് ബൗളിംഗ് ഓള് റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിയും സ്പിന്‍ ഓള് റൗണ്ടര്‍മാരായി അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഇതോടെ സ്പെഷലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ലക്ഷ്യം പതിറ്റാണ്ടിനിടയിലെ ആദ്യ പരമ്പര 2015നുശേഷം ഓസ്ട്രേലിയയില്‍ ഏകദിന പരമ്പര നേടാൻ ഇന്ത്യക്കായിട്ടില്ല.
2015നുശേഷം നടന്ന മൂന്ന് ഏകദിന പരമ്പരകളില്‍ മൂന്നിലും ഇന്ത്യ തോറ്റിരുന്നു. 2015ല്‍ ധോണിയുടെ നേതൃത്വത്തിലും 2108ലും 2020ലും കോലിക്ക് കീഴിലും ഇന്ത്യ തോറ്റു.
ധോണിക്ക് കീഴില്‍ 4-1, കോലിക്ക് കീഴില്‍ 2-1, 2-1 എന്നിങ്ങനെയായിരുന്നു ഇന്ത്യ പരമ്പര കൈവിട്ടത്. View this post on Instagram A post shared by Star Sports India (@starsportsindia) ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഫിലിപ്പ്, മാറ്റ് റെൻഷാ, കൂപ്പർ കോണോലി, മിച്ചൽ ഓവൻ, മിച്ചൽ സ്റ്റാർക്ക്, നഥാൻ എല്ലിസ്, മാത്യു കുനെമാൻ, ജോഷ് ഹേസൽവുഡ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]