നാസിക്: മഹാരാഷ്ട്രയിൽ ഒരു വീട്ടിൽ 800 വോട്ടർമാർ രജിസ്റ്റർ ചെയ്തെന്ന ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര നവനിർമാണ സേന. നാസിക് സെൻട്രൽ നിയമസഭാ മണ്ഡലത്തിലെ നനാവലി പ്രദേശത്തെ 3892-ാം നമ്പർ വീട്ടിൽ നിന്ന് 800 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് ആരോപണം.
പാർട്ടി പ്രവർത്തകരും ശിവസേന (യുബിടി) പ്രവർത്തകരും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നിലവിലെ വോട്ടർ പട്ടിക അവലോകനം നടത്തിയപ്പോഴാണ് നാനാവലി പ്രദേശത്തെ 3892-ാം നമ്പർ വീട്ടിൽ 800 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയതെന്ന് എംഎൻഎസ് നേതാക്കൾ പറഞ്ഞു. 12 ഫ്ലാറ്റുകൾ മാത്രമുള്ള ഒരു കെട്ടിടത്തിൽ ഇത്രയധികം വോട്ടർമാരുടെ രജിസ്ട്രേഷൻ അറിഞ്ഞപ്പോൾ അമ്പരന്നുവെന്ന് താമസക്കാരിലൊരാളായ ലക്ഷ്മൺറാവു മാണ്ഡെ (77) പറഞ്ഞു.
ഈ വിലാസത്തിൽ കുടുംബത്തോടൊപ്പം താമസിക്കുന്നയാളാണ് ഉടമസ്ഥനായ ലക്ഷ്മൺറാവു മാണ്ഡെ. എന്റെ സഹോദരനും എനിക്കും ഏകദേശം 300 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് അടുത്തടുത്ത ഭൂമി ഉണ്ടായിരുന്നു.
‘സായി സാഖ പാർക്ക്’ നിർമ്മിക്കുന്നതിനായി ഞങ്ങൾ സംയുക്തമായി പ്ലോട്ട് വികസിപ്പിച്ചെടുത്തു. ചില ഫ്ലാറ്റുകൾ ഞങ്ങൾക്കായി മാറ്റിവെച്ചു, ചിലത് വിറ്റുവെന്നും മാണ്ഡെ വ്യാഴാഴ്ച പറഞ്ഞു. നഗരത്തിൽ ഒരു ഡയറി ഷോപ്പ് നടത്തുന്ന മാണ്ഡെയുടെ കുടുംബം കുറഞ്ഞത് 80 വർഷമായി നനാവാലി പ്രദേശത്ത് താമസിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ മകൻ ഉമേഷ് പറഞ്ഞു.
മുമ്പ് മറ്റാരും ഈ കെട്ടിടത്തിലോ സ്ഥലത്തോ താമസിക്കുന്നവരാണെന്ന് അവകാശപ്പെട്ടിരുന്നില്ല. ഇത് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്താണ്.
ഇവിടെ ഗസ്റ്റ് ഹൗസോ താമസ സൗകര്യമോ ഇല്ല. അതിനാൽ, 3892 എന്ന നമ്പർ വീട്ടിൽ ഇത്രയും ആളുകൾ താമസിക്കുന്നതിനെക്കുറിച്ച് ചോദ്യം പോലും ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധച്ച് മാധ്യമപ്രവർത്തകർ മാത്രമാണ് ചോദ്യങ്ങൾ ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പരാതി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വിലാസത്തിന്റെ ഒരു ഭാഗം ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) തെറ്റായി അച്ചടിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരിക്കാനുള്ള സാധ്യത തെരഞ്ഞെടുപ്പ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
പ്രശ്നം പരിഹരിക്കാൻ സമഗ്രമായ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിലാസം ലിസ്റ്റു ചെയ്യുമ്പോൾ, സർവേ നമ്പർ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ ബിഎൽഒ തെറ്റായി കെട്ടിട
നമ്പർ ഉൾപ്പെടുത്തിയതിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]