
ശ്രീ ഗരുഡകൽപ്പ എന്ന സിനിമയുടെ ഒറ്റപ്പാലത്ത് ചിത്രീകരിച്ച ഷെഡ്യൂളിലാണ് ഇൻസ്റ്റഗ്രാം റീലുകളിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചത്. ആ അര്ഥത്തില് ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്.
ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഷൂട്ട് ചെയ്ത “ശ്രീ ഗരുഡകൽപ്പ” ക്ലൈമാക്സ് സീനുകൾ സിനിമയുടെ എടുത്ത പറയേണ്ടേ പ്രത്യേകതയാണ്. നായകൻ ബിനു പപ്പുവിനും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്ത് പൂർത്തിയായത്. ഒറ്റപ്പാലത്തു 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്ത് ആണ് ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ശ്രീ ഗരുഡകല്പയുടെ ക്ലൈമാക്സ് സീനുകൾ ഷൂട്ട് ചെയ്തത്.
ബിനു പപ്പു പ്രധാന വേഷത്തിൽ എത്തുന്ന ശ്രീ ഗരുഡകൽപ്പയിൽ സംവിധായകൻ രഞ്ജിത്ത്, ക്വീൻ ധ്രുവൻ, തമിഴ് താരം കൈതി ദീന എന്നിവര് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുതുമുഖം എസ് എ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ ഗരുഡ കൽപ്പ“. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ഹിറ്റ് ജോഷി ചിത്രത്തിനു ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംഗ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഫെമിന ജോർജ് നായികയാവുന്നു. ഒപ്പം ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട് കനകം, ഹാഷിർ, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു, രാജേഷ് ബി എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു.
ചിത്രത്തിന് പാപ്പിനു ഛായാഗ്രഹണം നിർവഹിക്കുന്നു. ധന്യ സുരേഷ് മേനോൻ എഴുതിയ വരികൾക്ക് കാർത്തിക് രാജാ സംഗീതം പകരുന്നു. എഡിറ്റർ – ശ്യാം ശശിധരൻ. പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ദിനേശ് ആർ നായർ, കല – നിതിൻ എടപ്പാൾ, മേക്കപ്പ് – ലാലു കൂട്ടലാട, വസ്ത്രാലങ്കാരം – വൈശാഖ് സനൽ കുമാർ എസ് ആർ, സ്റ്റിൽസ് – സന്തോഷ് വൈഡ് ആംഗിള്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ടി കെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ – ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ – സജയൻ ഉദയകുളങ്ങര, ശ്രീശൻ, പി ആർ ഒ – എ എസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ദീപക് മോഹൻ, ഡിസൈൻസ്- എയ്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]