
.news-body p a {width: auto;float: none;}
പിതാവിന്റെ രണ്ടാം വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനെക്കുറിച്ച് വെളിപ്പെടുത്തി നടി അനാർക്കലി മരിക്കാർ. ആ വിവാഹത്തിൽ പങ്കെടുക്കാൻ താൻ പോയത് കുടുംബത്തിലെ പലർക്കും ഇഷ്ടമായില്ലെന്നും നടി വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
താനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കിൽ വാപ്പയും ഉമ്മയും വരും. അപ്പോൾ വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന് താൻ ഭാഗമാകണം. വാപ്പയെ പിന്തുണയ്ക്കാൻ വേണ്ടിയാണ് താൻ പോയതെന്നും അനാർക്കലി മരിക്കാർ വ്യക്തമാക്കി.
നടിയുടെ വാക്കുകൾ
‘വാപ്പയുടെ വിവാഹത്തിൽ ഞാൻ പങ്കെടുത്തത് കുടുംബത്തിലെ പലർക്കും ഇഷ്ടമായില്ല. വാപ്പയുടെയും ഉമ്മയുടെയും വിവാഹമോചനമെന്നത് അവർ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. വാപ്പ വേറെ വിവാഹം കഴിക്കുന്നതിൽ ഉമ്മയ്ക്ക് പരാതിയുമുണ്ടായിരുന്നില്ല. ആ വിവാഹത്തിൽ ഞാൻ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതും ബന്ധുക്കൾക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് എനിക്കറിയാം. അത് നോർമലൈസ് ചെയ്യാൻ വേണ്ടിയാണങ്ങനെ ചെയ്തത്. മറ്റുള്ളവരും അതിനെ പോസിറ്റീവായി കാണണമെന്നുള്ളതുകൊണ്ടാണ് സ്റ്റോറിയൊക്കെ ഇട്ടത്.’- അനാർക്കലി വ്യക്തമാക്കി. അനാർക്കലിയുടെ മാതാവ് ലാലിയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നയാളാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സുലൈഖ മൻസിൽ, ആനന്ദം അടക്കമുള്ള നിരവധി ചിത്രങ്ങളിൽ അനാർക്കലി മരിക്കാർ അഭിനയിച്ചിട്ടുണ്ട്. ‘മന്ദാകിനി’ ആണ് അനാർക്കലിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അൽത്താഫ് സലിം ആയിരുന്നു ചിത്രത്തിലെ നായകൻ. വിനോദ് ലീലയായിരുന്നു സിനിമയുടെ സംവിധായകൻ.