
.news-body p a {width: auto;float: none;}
കൊച്ചി: പണം നൽകാത്തതിനെ തുടർന്ന് ക്വട്ടേഷൻ ഏൽപ്പിച്ച വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ ഗുണ്ട അറസ്റ്റിൽ. ഗുണ്ടയ്ക്ക് സഹായികളായി എത്തിയ സംഘത്തിലെ യുവാവ് പൊലീസ് അന്വേഷിച്ച് താമസസ്ഥലത്ത് എത്തിയപ്പോൾ കൈയിൽ സ്വയംമുറിവേൽപ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇക്കഴിഞ്ഞ 17ന് വൈകിട്ട് കാക്കനാടാണ് സംഭവം.
സ്വകാര്യബസിലെ കണ്ടക്ടർ തൃശൂർ ഇരങ്ങാലക്കുട അരിപുരം പുത്തുപുരവീട്ടിൽ അക്ഷയ് ഷാജിയാണ് (22) ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. തൃശൂർ പൊന്നാനി സ്വദേശിയും കൊച്ചിയിൽ ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയുമായ റിസാലാണ് (18) കൈയിൽ മുറിവേല്പിച്ചത്. തൃക്കാക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് പ്രാഥമിക ചികിത്സനൽകി. മുറിവ് സാരമുള്ളതായിരുന്നില്ല. റിസാലിന്റെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.
കളമശേരിയിലെ കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ എവിൻ വർഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. എവിനെയും സഹപാഠികളായായ മെൽവിനെയുമാണ് ഗുണ്ട തട്ടിക്കൊണ്ടുപോയത്.
ഇൻഫോപാർക്ക് എസ്.എച്ച്.ഒ ജെ.എസ്. സജീവ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. എൻ.ഐ റഫീഖ്, എസ്.സി.പി.ഒ സെൽവരാജ്,സി.പി.ഒമാരായ കുഞ്ഞുമോൻ, ജിബിൻ, ജോബി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ കയറ്റി കൊണ്ടുപോയി
‘പ്രണയ വിഷയത്തിൽ’ പരാതിക്കാരൻ പഠിക്കുന്ന കോളേജിലെ രണ്ട് ഡിപ്പോർട്ട്മെന്റിലെ വിദ്യാർത്ഥികൾ ഏതാനും നാളുകളായി വാക്കുതർക്കത്തിലായിരുന്നു. കഴിഞ്ഞദിവസം കോളേജിന് സമീപത്തെ തട്ടുകടയ്ക്ക് മുന്നിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പരാതിക്കാരന്റെ സുഹൃത്തിന് ഇടിയേറ്റ് മൂക്കിന് പരിക്കേറ്റിരുന്നു. ഇതിൽ തിരിച്ചടി നൽകാനായിരുന്നു ക്വട്ടേഷൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗുണ്ട റിസാലിനെയും കൂട്ടരെയും വിളിച്ചുവരുത്തി. ഇതിനിടെ അടിപിടി മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ അറിഞ്ഞു. ഇതനുസരിച്ച് ഗുണ്ടയോടും സംഘത്തോടും മടങ്ങാൻ യുവാക്കൾ ആവശ്യപ്പെട്ടു. സഹായികളായി എത്തിയ റിസാലും സംഘവും മടങ്ങി. 15,000 രൂപ നൽകാതെ തിരികെ പോകില്ലെന്നും അല്ലെങ്കിൽ ബൈക്കുമായി പോകുമെന്നും ഗുണ്ട വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി.
പണമില്ലെന്ന് പറഞ്ഞതോടെ പരാതിക്കാരന്റെ ബൈക്ക് ഗുണ്ട പിടിച്ചെടുത്ത് മെൽവിനെ ഭീഷണിപ്പെടുത്തി കയറ്റുകയായിരുന്നു. പന്തികേട് തോന്നിയതോടെ എവിനും ബൈക്കിൽ കയറി. കാക്കനാട് മേഖലയിലെ വിവിധ ഭാഗങ്ങളിലൂടെ ഇവരുമായി പോയി. ഇതിനിടെ വിവരങ്ങൾ എവിൻ സുഹൃത്തിന് കൈമാറി. ഇയാൾ പൊലീസ് കൺട്രോൾറൂമിനെ അറിയിച്ചു.
സ്വർണമാല നൽകാമെന്നും കാക്കനാട് സെസിൽ ഇറക്കണമെന്നും വിദ്യാർത്ഥികൾ ഗുണ്ടയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥികളിൽ നിന്നും നേരിട്ട് വിവരം അറിഞ്ഞ പൊലീസ് സെസിന്റെ ഭാഗത്ത് എത്തിയിരുന്നു. പൊലീസിനെ കണ്ട് ഗുണ്ട സ്ഥലംവിട്ടു. ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.