
അരവിന്ദ് സ്വാമിയും കാര്‍ത്തിയും പ്രധാന കഥാപാത്രങ്ങളായതാണ് മെയ്യഴകൻ. അരവിന്ദ് സ്വാമി ചിത്രം 51 കോടിയാണ് ആഗോളതലത്തില്‍ നേടിയത്. ചിത്രം എപ്പോഴായിരിക്കും ഒടിടിയില്‍ എന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്. മെയ്യഴകൻ ഒക്ടോബര്‍ 25ന് ആയിരിക്കും ഒടിടിയില്‍ നെറ്റ്ഫ്ലിക്സിലൂടെ പ്രദര്‍ശിപ്പിക്കുക എന്ന് വാര്‍ത്തകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്ത്യയില്‍ മെയ്യഴകന് മൂന്ന് കോടിയാണ് കളക്ഷൻ റിലീസിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ട്. സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്വഹിച്ചപ്പോള് ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും ഉണ്ട്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. നിര്‍മാണ നിര്‍വഹണം കാര്‍ത്തിയുടെ സഹോദരനും താരവുമായി സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട്.
കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.
സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ കാര്‍ത്തി ഒരു സ്പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്ത ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]