
.news-body p a {width: auto;float: none;}
കണ്ണൂർ: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് ഇനിയും നടപ്പിലാക്കാൻ സാധിക്കാതെ അധികൃതർ. വളർത്തുനായകൾക്കടക്കം ലൈസൻസ് എടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് വന്നിട്ട് കാലങ്ങളായെങ്കിലും അരുമകളെ വളർത്തുന്നതിന് ആരും ഈ നിയമം പാലിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തിൽ രജിസ്റ്റർ ചെയ്താണ് ലൈസൻസ് എടുക്കേണ്ടത്. എന്നാൽ നായകളെ വളർത്തുന്നവരുടെ എണ്ണം കൂടി വരുമ്പോഴും ലൈസൻസിന്റെ കാര്യത്തിൽ ഇതുവരെ യാതൊരു നടപടിയും ഇല്ല.കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടികൾക്ക് തുടക്കമിട്ടുവെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്. എന്നാൽ നഗര,ഗ്രാമ വ്യത്യാസമില്ലാതെ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഇതുവരെ തുടങ്ങിയിട്ടില്ല.
ഡിവിഷൻ ബെഞ്ച് പറഞ്ഞത്
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ നിലവിലുള്ള മുനിസിപ്പാലിറ്റി/പഞ്ചായത്ത് ചട്ടങ്ങൾ നിഷ്കർഷിക്കുന്നതു പ്രകാരം ആറു മാസത്തിനകം ലൈസൻസ് എടുക്കണം. പുതുതായി വളർത്തുമൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താം.
ലൈൻസൻസ് ലക്ഷ്യമിടുന്നത്
മൃഗപരിപാലനം മെച്ചപ്പെടുത്തുക
വളർത്തുമൃഗങ്ങളുടെ സുരക്ഷിത വളർത്തൽ
സാമൂഹികമായും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് നിയമപരിരക്ഷ
ഇത്തരം പ്രശ്നങ്ങളിൽ നിയമപരമായ പരിഹാരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാര്യക്ഷമമാക്കാം സർക്കാർ പദ്ധതികളെ
പേവിഷബാധ നിയന്ത്രണം, അരുമമൃഗങ്ങളുടെ പ്രജനന നിയന്ത്രണവുമായി (അനിമൽ ബർത്ത് കൺട്രോൾ) ബന്ധപ്പെട്ട വന്ധീകരണ പദ്ധതികൾ തുടങ്ങിയവ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കുന്നതിനായുള്ള ചുവടുവയ്പ്പുകൂടിയാണ് ലൈസൻസിംഗ്. വളർത്താൻ ഉദ്ദേശിക്കുന്ന നായയുടെ വിവരങ്ങൾ ഉൾപ്പെടെ ഉൾക്കൊള്ളിക്കുന്ന അപേക്ഷഫോറവും ഫീസും ഈടാക്കാനായി ബൈലോ തയ്യാറാക്കും.
അതിനു പുറമേ നായകൾക്ക് ലൈസൻസ് ഉണ്ടെന്നു വ്യക്തമാക്കുന്ന പ്രത്യേക ടാഗും ധരിപ്പിക്കും. ലൈസൻസില്ലാതെ പട്ടികളെ വളർത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കാനും ചട്ടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. വെറ്റിനറി ഡോക്ടറുടെ സാക്ഷ്യപത്രവും കുത്തിവെപ്പ് നടത്തിയെന്നതിനുള്ള രേഖകളും ഉൾപ്പെടെ സമർപ്പിച്ചാലേ നായകളെ വളർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകുകയുള്ളൂ. നിലവിൽ നായകൾക്കു മാത്രമാണ് ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചതെങ്കിലും ഭാവിയിൽ പൂച്ചകളുൾപ്പെടെയുള്ള ഓമനമൃഗങ്ങൾക്കും ലൈസൻസ് കൊണ്ടുവരും.