
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58,240 രൂപയാണ്. ഈ മാസത്തെ ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,241 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,899 രൂപയുമാണ്.
കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർദ്ധനവ് സംഭവിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞ ദിവസത്തെ വില 57,920 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണവില രേഖപ്പെടുത്തിയത് ഒക്ടോബർ പത്തിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 56,200 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 105.10 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 1,05,100 രൂപയുമാണ്.
ആഗോള മേഖലയിൽ സാമ്പത്തിക അനിശ്ചിതത്വം രൂക്ഷമായതോടെ വൻകിട ഫണ്ടുകൾ ഓഹരി, നാണയ വിപണികളിൽ നിന്നും പണം പിൻവലിച്ച് സ്വർണത്തിലേക്ക് പണമൊഴുക്കുകയാണ്. അമേരിക്കൻ ഡോളറിന് പകരം വിദേശ നാണയ ശേഖരത്തിലേക്ക് കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നതും വില ഉയർത്തുന്നു.പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യതകളും സ്വർണത്തിന് അനുകൂലമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യ, പോളണ്ട്, ചൈന, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ കഴിഞ്ഞ മാസങ്ങളിൽ വലിയ തോതിലാണ് വിപണിയിൽ നിന്ന് സ്വർണം വാങ്ങിക്കൂട്ടിയത്. വില ഇന്നും കൂടും രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,700 ഡോളറിലേക്ക് അടുത്തു. ഇതോടെ കേരളത്തിൽ ഇന്ന് സ്വർണ വില പവന് 480 രൂപയിലധികം കൂടിയേക്കും.
അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുന്നതും ആഭ്യന്തര വില ഉയരാൻ ഇടയാക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ നടപ്പുവർഷം പവൻ വില 60,000 രൂപ കടക്കാൻ ഇടയുണ്ടെന്ന് ജുവലറി ഉടമകൾ പറയുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് പണമൊഴുക്ക് മുൻപൊരിക്കലുമില്ലാത്ത വിധം കൂടുകയാണ്