
.news-body p a {width: auto;float: none;}
ടെൽ അവീവ്: മുൻകൂട്ടി ആവിഷ്കരിച്ച പദ്ധതികളിലൂടെയാണ് ഹമാസ് മുൻ മേധാവി ഇസ്മയിൽ ഹനിയേ, ഹിസ്ബുള്ള തലവൻ ഹസൻ നസ്രള്ള തുടങ്ങിയ ശത്രുക്കളെ ഇസ്രയേൽ വധിച്ചത്. എന്നാൽ, ശത്രുനിരയിൽ മുന്നിലുണ്ടായിരുന്ന ഹമാസ് തലവൻ യഹ്യാ സിൻവാറിനെ (61) വധിച്ചത് ‘യാദൃശ്ചികമായി”.! ബുധനാഴ്ച രാവിലെ തെക്കൻ ഗാസയിലെ റാഫയിൽ ഇസ്രയേലിന്റെ ട്രെയിനി സൈനികരുടെ കൈകളാലാണ് സിൻവാർ കൊല്ലപ്പെട്ടത്. മൃതദേഹം വീണ്ടെടുത്ത ശേഷമാണ് സിൻവാറാണെന്ന് തിരിച്ചറിഞ്ഞത്. സിൻവാറിന്റെ അവസാന നിമിഷങ്ങളുടെ ഡ്രോൺ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. ഒളിവിൽ കഴിഞ്ഞ ടണലിൽ നിന്ന് പുറത്തിറങ്ങിയതാണ് സിൻവാറിന് വിനയായത്.
# അവസാന നിമിഷങ്ങൾ
1. റാഫയിലെ താൽ അൽ – സുൽത്താനിലെ തെരുവ്. ഇസ്രയേൽ സൈന്യം പട്രോളിംഗിനിടെ സിൻവാർ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കണ്ടു. പരസ്പരം വെടിവയ്പ്. രണ്ട് ഹമാസ് അംഗങ്ങൾ കൊല്ലപ്പെട്ടു. പരിക്കേറ്റ സിൻവാർ അടുത്തുകണ്ട തകർന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി
2. സിൻവാറിനെ തെരഞ്ഞ് ഇസ്രയേൽ ഡ്രോൺ കെട്ടിടത്തിനുള്ളിലേക്ക്. രണ്ടാം നിലയിൽ അവശനായി സോഫയിലിരുന്ന സിൻവാർ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തിൽ കുളിച്ച സിൻവാർ, മുഖം തുണികൊണ്ട് മറച്ചിരുന്നു. വലതുകൈ തകർന്നിരുന്നു
3. സൈന്യത്തിന്റെ ടാങ്കും മാറ്റഡോർ മിസൈലും കെട്ടിടം തകർത്തു
4. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ സൈന്യം തെരച്ചിൽ നടത്തിയത് വ്യാഴാഴ്ച രാവിലെ. സിൻവാറിന്റെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് സിൻവാറുമായി സാമ്യം. വിവരം ഉന്നത ഉദ്യോഗസ്ഥരിലേക്ക് കൈമാറി
5. മൃതദേഹത്തോടൊപ്പം ഗ്രനേഡുകളും തോക്കും ഉണ്ടായിരുന്നതിനാൽ സിൻവാറിന്റെ വിരലിന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്ത് പരിശോധനയ്ക്കായി ഇസ്രയേലിലേക്ക് അയച്ചു
# മൃതദേഹം രഹസ്യ കേന്ദ്രത്തിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സിൻവാറിന്റെ മൃതദേഹം ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.
# ഒപ്പം 9,05,920 രൂപ
സിൻവാറിന്റെ മൃതദേഹത്തോടൊപ്പം 40,000 ഷെക്കലും ( 9,05,700 രൂപ) കണ്ടെത്തി. വ്യാജപാസ്പോർട്ടും പാലസ്തീനിയൻ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയുടെ കാർഡും മൃതദേഹത്തോടൊപ്പം കണ്ടെത്തിയെന്ന് പറയപ്പെടുന്നു.