
കൂടുതൽ നന്നായിപ്പോയതുകൊണ്ട് നിങ്ങൾക്ക് ജോലി കിട്ടാതിരിക്കുമോ? ഈ ഗൂഗിൾ ടെക്കി പറയുന്നത് താൻ ഒരു സ്റ്റാർട്ടപ്പ് ഫേമിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ അത് നിരസിച്ചത് താൻ ആ ജോലിക്ക് കൂടുതൽ മികച്ചയാളാണ് എന്ന് കാണിച്ചാണ് എന്നാണ്.
ഡെൽഹിയിൽ നിന്നുള്ള ഗൂഗിൾ ജീവനക്കാരി അന്നു ശർമ്മയാണ് സ്ക്രീൻഷോട്ട് അടക്കം തന്റെ അനുഭവം എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവച്ചിരിക്കുന്നത്. ഒരു സ്റ്റാർട്ടപ്പ് ഫേമിൽ നിന്നും അന്നുവിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. അതിൽ കാരണമായി പറയുന്നത്, ആ ജോലിക്ക് അന്നു കൂടുതൽ മികച്ചയാളാണ് (too good) അതിനാലാണ് ജോലിക്ക് അവളെ എടുക്കാതിരുന്നത് എന്നാണ്.
ഈ അനുഭവം തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് അവർ പറയുന്നത്. കൂടുതൽ മികച്ചതായതുകൊണ്ട് ആരെയെങ്കിലും ജോലിക്ക് എടുക്കാതിരിക്കുമോ എന്നും അന്നു ചോദിക്കുന്നു.
ബയോഡാറ്റ പരിശോധിച്ചതിൽ നിന്നും നിങ്ങൾ ഞങ്ങൾക്കാവശ്യമുള്ള റോളുകളേക്കാൾ അപ്പുറം നിൽക്കുന്നു എന്ന് ഞങ്ങൾ മനസിലാക്കി. ഉയർന്ന യോഗ്യതയുള്ള പല ഉദ്യോഗാർത്ഥികളും പലപ്പോഴും ജോലി പൂർത്തിയാക്കത്തതായി കാണുകയും ജോലിക്ക് ചേർന്നയുടനെ തന്നെ പിരിഞ്ഞുപോവുകയും ചെയ്യുന്നതുമാണ് തങ്ങളുടെ അനുഭവം എന്നൊരു വിശദീകരണവും കമ്പനി നൽകുന്നുണ്ട്.
എന്തായാലും, ജോലിക്ക് എടുക്കാതിരിക്കുമ്പോൾ ഇത്ര സത്യസന്ധമായും വിശദമായും ഒരാൾക്ക് മറുപടി ലഭിക്കുന്നത് അത്ര സാധാരണമല്ലാത്ത സംഭവമാണ്. അതിനാലാവാം, നിരവധിപ്പേരാണ് അന്നുവിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
Didn’t know you could be rejected for being too good 🥲 pic.twitter.com/mbo5fbqEP3
— Anu Sharma (@O_Anu_O) October 17, 2024
ഒരാൾ പറഞ്ഞത് തന്നെ ഒരിക്കൽ ജോലിക്കെടുക്കാത്തതിന്റെ കാരണം ഞാൻ ഒരു മികച്ച കോളേജിലാണ് പഠിച്ചത് എന്നായിരുന്നു എന്നാണ്. മറ്റൊരാൾ പറഞ്ഞത്, തനിക്കും ഇതേ അനുഭവമുണ്ടായി എന്നാണ്. കൂടുതൽ ക്വാളിഫൈഡാണ് എന്നും അതിനാൽ വേഗം ജോലി വിട്ട് പോവാൻ സാധ്യതയുണ്ട് എന്നും കാണിച്ച് മൂന്ന് തവണയാണ് തനിക്ക് ജോലി കിട്ടാതിരുന്നത് എന്നാണ് അയാളുടെ കമന്റ്.
ജർമ്മനിയിലെ ബസിൽ പാട്ടുപാടിയും കയ്യടിച്ചും ബഹളംവച്ച് ഇന്ത്യക്കാർ, പെരുമാറാൻ അറിയാത്തവരെന്ന് നെറ്റിസൺസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]