
പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനം കഴിഞ്ഞതോടെ പാലക്കാട് പ്രചാരണം ശക്തമാക്കാന്‍ മുന്നണികള്‍.രാഹുലും സരിനും ഏറ്റുമുട്ടുന്ന പാലക്കാടാണ് ഉപതെരെഞ്ഞെടുപ്പിലെ ഹൈ വോള്‍ട്ടേജ് മത്സരം നടക്കുന്നത്. രാവിലെ മാര്‍ക്കറ്റില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം ആരംഭിക്കും. സരിന് രാവിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തും. വൈകിട്ട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്ന് തുടങ്ങി കോട്ടമൈതാനി വരെ പ്രത്യേക റോഡ് ഷോയുമുണ്ടാകും. ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]