
ചര്‍മ്മം നല്ലതായിയിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചർമ്മത്തിലെ ചുളിവുകൾ, വരൾച്ച, ഇരുണ്ട വൃത്തങ്ങൾ, പാടുകള്‍ തുടങ്ങിയവയാകാം പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍. പ്രായമാകുന്നതിനനുസരിച്ചാണ് ചർമ്മത്തില്‍ ഇത്തരം മാറ്റങ്ങള്‍ വരുന്നത്. ചര്‍മ്മത്തിന്റെ കാര്യത്തില്‍ കുറച്ചധികം ശ്രദ്ധ കൊടുത്താന്‍ തന്നെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ തടയാം.
ചര്‍മ്മ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്…
വെള്ളം നന്നായി കുടിക്കുന്നത് ശരീരത്തിന്റെ മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. ഇത് ചർമ്മം ഹൈഡ്രേറ്റഡ് ആകാന്‍ സഹായിക്കും. ഇതുവഴി ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിലനിര്‍ത്താനും തിളക്കമുള്ള ചര്‍മ്മത്തെ സ്വന്തമാക്കാനും സാധിക്കും.
രണ്ട്…
ഉറക്കവും ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വളരെ പ്രധാനപ്പെട്ട കാര്യമാണ്. തുടർച്ചയായ ഉറക്കക്കുറവ് മുഖത്ത് ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിവയ്ക്കും. കണ്ണിനടിയില്‍ കറുപ്പ് വരാനും ഇത് കാരണമാകും. ദിവസവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
മൂന്ന്…
ഭക്ഷണവും ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വേണ്ടതാണ്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഭക്ഷണക്രമം പിന്തുടരുക. അതിനാല്‍ ധാരാളം പച്ചക്കറികളും പഴങ്ങളും നട്സും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
നാല്…
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, എണ്ണയടങ്ങിയ ആഹാരം, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കാം.
അഞ്ച്…
പുറത്ത് പോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപോഗിക്കുന്നത് സണ്‍ ടാന്‍ ഒഴിവാക്കാനും ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.
ആറ്…
ചര്‍മ്മം വരണ്ടതാകുമ്പോഴാണ് കൂടുതലും ചുളിവുകള്‍ വരുന്നത്. അതിനാല്‍ മുഖത്ത് മോയിസ്ചറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.
ഏഴ്…
വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഫേസ് പാക്കുകള്‍, സ്ക്രബുകള്‍ എന്നിവ വലപ്പോഴും പരീക്ഷിക്കാം. ഇതിനായി കറ്റാര്‍വാഴ ജെല്‍, പപ്പായ, തേന്‍, കോഫി തുടങ്ങിയവ ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.
എട്ട്…
വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ദിവസവും വര്‍ക്കൗട്ട് ചെയ്യാന്‍ ശ്രമിക്കുക.
ഒമ്പത്…
സ്ട്രെസ് കുറയ്ക്കുന്നതും ചര്‍മ്മ സംരക്ഷണത്തിന് നല്ലതാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാന്‍ യോഗ പോലെയുള്ള വഴികള്‍ സ്വീകരിക്കുക.
Also read: താരൻ അകറ്റാൻ കർപ്പൂരം ഇങ്ങനെ ഉപയോഗിക്കാം…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]