
ആലുവ – കാലടി റൂട്ടിൽ സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്ത സ്ത്രീയുടെ ബാഗിൽ നിന്നും 20000 രൂപ മോഷണം പോയതായി പരാതി. ബാഗിൽ നിന്നും പണം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.
ഇന്ന് രാവിലെ കാലടിയിൽ നിന്നും ആലുവയ്ക്ക് പോയ പുളിക്കൽ എന്ന ബസിലായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങിയതിനു ശേഷമാണ് മോഷണ വിവരം അറിയുന്നത്.
തുടർന്ന് ഇവർ വിവരം പൊലീസിലറിയിച്ചു. ഫേസ് മാസ്ക് അണിഞ്ഞ സ്ത്രീയാണ് മോഷണം നടത്തിയത് എന്നതിനാൽ മോഷ്ടാവിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടില്ല.
അന്വേഷണം പുരോഗമിക്കുകയാണ്. Story Highlights: theft aluva bus cctv visuals
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]