
പലര്‍ക്കും പല തരത്തിലുള്ള സാഹസികതകളാണ് ഇഷ്ടം. ചിലര്‍ക്ക് കാടുകളിലൂടെ ദീര്‍ഘ ദൂരം നടക്കുന്നതിലാകും, മറ്റു ചിലര്‍ക്ക് ചെങ്കുത്തായ മലകള്‍ കയറി അതിന്റെ നിറുകയില്‍ ഇരിക്കുന്നതാകും, വേറെ ചിലര്‍ക്ക് കടലിന്റെ അടിത്തട്ടിലെ അത്ഭുതങ്ങള്‍ തേടി നീന്തുന്നതിലാകും. എല്ലാ യാത്രകളും അവനവന്റെ ആത്മസംതൃപ്തിക്ക് വേണ്ടിയുള്ള യാത്രകളാണ്. പുതിയ അനുഭവങ്ങള്‍ പുതിയ കാഴ്ചകള്‍ തേടിയുള്ള യാത്രകള്‍. ഓരോ യാത്ര കഴിയുമ്പോഴും വ്യത്യസ്തമായ പുതിയ അനുഭവങ്ങളിലുടെ കടന്ന് പോകുന്ന നമ്മള് സ്വയം പുതുക്കപ്പെടുന്നു. ചിലര്‍, ഇത്തരം യാത്രകളില്‍ അല്പം സാഹസികതയും ഇഷ്ടപ്പെടുന്നു. അത്തരത്തിലൊരു യാത്രയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു യുവതി തീരെ ഇടുങ്ങിയ ഒരു ജലാശയ ഗുഹയിലൂടെ ഓക്സിജന്‍ മാസ്കില്ലാത, ഇടം കൈയില്‍ ഒരു ഗോപ്രോയുമായി നീന്തിക്കയറുന്നതിന്റെ വീഡിയോയായിരുന്നു അത്. സാമൂഹിക മാധ്യമ ഇന്ഫുവന്സറും സര്‍ട്ടിഫൈഡ് ഫ്രീഡൈവറുമായ കെന്ദ്ര നിക്കോള്‍ എന്ന യുവതിയായിരുന്നു അത്.
27 സുമോ ഗുസ്തിക്കാരെത്തിയതോടെ ഉയരാനാകാതെ വിമാനം, ഒടുവില്‍ പ്രശ്നം പരിഹരിച്ചത് ഇങ്ങനെ !
കെന്ദ്ര തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന വിശേഷണം ‘അവര്‍ എന്നെ മത്സ്യകന്യക’ എന്ന് വിളിക്കുന്നെന്നായിരുന്നു. കെന്ദ്രയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഇത് ശരിവയ്ക്കും. വിവിധ ജലാശയങ്ങളിലൂടെ നീന്തിത്തുടിക്കുന്ന കെന്ദ്രയുടെ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുള്ളത്. വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ കുറിച്ചത് “Think Skinny Think Skinny” എന്നായിരുന്നു. ഇതിനകം നിരവധി പേര് കണ്ട വീഡിയോയില്‍ മിക്കവരും അത്രയും ചെറിയൊരു ഗുഹയിലൂടെയുള്ള കെന്ദ്രയുടെ യാത്രയില്‍ അത്ഭുതം പ്രകടിപ്പിച്ചു. ‘ഈ വീഡിയോ കാണുമ്പോള്‍ എന്റെ കൈ വിറയ്ക്കുകയായിരുന്നു. ഇത് മനോഹരവും അവിശ്വസനീയവുമാണ്’ എന്നായിരുന്നു ഒരാള്‍ എഴുതിയത്. ‘നിങ്ങള്‍ക്ക് എത്രനേരം ശ്വാസം പിടിച്ചിരിക്കാന്‍ കഴിയും’ എന്നായിരുന്നു മറ്റൊരാളുടെ സംശയം. ‘ഒരു നല്ല ദിവസം സ്റ്റാറ്റിക്കായിരിക്കുമ്പോള് ഏകദേശം 3 മിനിറ്റും, പക്ഷേ നീന്തുമ്പോള്‍ അത് 1.45 മിനിറ്റുമായിരിക്കുമെന്ന് കെന്ദ്ര മറുപടി നല്കി. ‘നിങ്ങള്‍ ഗുഹയുടെ മധ്യഭാഗത്ത് കുടിങ്ങിപ്പോയാലോ’ എന്ന് മറ്റൊരാള്‍ ആശങ്കപ്പെട്ടു. ‘ഞാന്‍ സ്റ്റക്കായി, എങ്കിലും എന്റെ സഹനീന്തല്ക്കാര് എന്നെ കാത്ത് നില്പ്പുണ്ടാ’യിരുന്നെന്നും അവര്‍ മറുപടി നല്കി. ‘
യുകെയിലെ സ്കൂളില്‍ ‘ഹെഡ്മാഷ്’ ഇനി എ ഐ ബോട്ട്; പേര് ‘അബിഗെയ്ൽ ബെയ്ലി’ !
Last Updated Oct 19, 2023, 8:31 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]