കൊച്ചി: തീർഥാടന വാഹനങ്ങളിൽ അലങ്കാരങ്ങൾ വേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശം . വാഹനം അലങ്കരിക്കുന്നത് മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമാണെന്നും ഇത്തരത്തിൽ അലങ്കാരങ്ങളുമായി വരുന്ന വാഹനങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്നും പിഴ ഈടാക്കണമെന്നും കോടതി നിർദേശിച്ചു. പൂക്കൾ അടക്കമുള്ള അലങ്കാരങ്ങളും ഇതിൽ പെടും എന്ന് നിർദ്ദേശത്തിൽ ഉണ്ട്.
ഹൈക്കോടതി ദേവസ്വം ബെഞ്ച് മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.സർക്കാർ ബോർഡ് ഉള്ള വാഹനങ്ങൾക്കെതിരെയും നടപടി കൈകൊള്ളാൻ മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.
മകരവിളക്ക് തീർഥാടനം അടുത്ത മാസം തുടങ്ങരിക്കേയാണ് പുതിയ കോടതി ഉത്തരവ് വന്നിട്ടിട്ടുള്ളത്.