ആലപ്പുഴ: ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് സതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ ആറട്ടുവഴി മുറിയിൽ കനാൽ വാർഡിൽ ബംഗ്ലാവ് പറമ്പിൽ ഷാജഹാൻ മകൻ അൻഷാദ് , അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ നോർത്ത് ആര്യാട് പി ഓ യിൽ എട്ടുകണ്ടത്തിൽ കോളനിയിൽ ബാഷ ബി മകൻ ഫൈസൽ എന്നിവർ പിടിയിലായി. മെത്തഫിറ്റമിനും കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിലായത്.
8.713 ഗ്രാം മെത്താഫിറ്റമിൻ, 284 ഗ്രാം കഞ്ചാവ് എന്നിവ പരിശോധനയിൽ കണ്ടെടുത്തു.
എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ജി ജയകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജി. എം വി, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ. എച്ച്, അനിൽകുമാർ. റ്റി, ഷഫീക്ക്. കെ.എസ് , എക്സൈസ് ഡ്രൈവർ ഷാജു സി ജി എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാകുകയും റിമാന്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]