ന്യൂഡൽഹി : മഹാരാഷ്ട്രയിൽ 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അന്തരിച്ച ബിജെപി നേതാവ് പ്രമോദ് മഹാജന്റെ പേരിൽ 511 ഗ്രാമീണ നൈപുണ്യ വികസന കേന്ദ്രങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യാഴാഴ്ച വീഡിയോ കോൺഫറൻസിലൂടെ മഹാരാഷ്ട്രയിൽ ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുന്നത്.
മഹാരാഷ്ട്രയിലെ 34 ഗ്രാമീണ ജില്ലകളിലാണ് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതെന്ന് പിഎംഒ പ്രസ്താവനയിൽ പറഞ്ഞു.
ഗ്രാമീണ യുവാക്കൾക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നൈപുണ്യ വികസന പരിശീലന പരിപാടികൾ നടത്തും എന്നും പ്രധാന മന്ത്രി യുടെ ഓഫീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]