
ലഖ്നൗ-ലോണ്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് 25 കാരന് ബാങ്കിന് പുറത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ലോണ്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പെട്രോള്‍ ഒഴിച്ച് സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.
ദിവ്യരാജ് പാണ്ഡെ എന്നയുവാവിനെയാണ് ഗുരുതരാവസ്ഥില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാണ്ഡയുടെ സുഹൃത്ത് പ്രദീപും പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ പാണ്ഡ ബാങ്കില്‍ വായ്പയ്ക്കായി അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് ബാങ്കിന് പുറത്തുവച്ച് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
വാട്ടര്‍ പ്ലാന്റ് തുടങ്ങാന്‍ വായ്പക്ക് അപേക്ഷിച്ചെങ്കിലും അധികൃതര്‍ വായ്പ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് കടുത്ത നടപടി സ്വീകരിച്ചതെന്ന് പാണ്ഡയുടെ കുടുംബം ആരോപിച്ചു. അതേസമയം, പാണ്ഡയുടെ കുടുംബത്തിന്റെ ആരോപണം എസ്ബിഐ ബാങ്ക് മാനേജര്‍ ഗ്യാന്‍ പ്രകാശ് നിഷേധിച്ചു.
അജ്ഞാതന്‍ ബാങ്കിന് പുറത്ത് വച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും യുവാവ് ലോണിനായി ബാങ്കിനെ സമീപിച്ചിട്ടില്ലെന്നും കുടുംബം ആരോപിച്ചു. 2023 October 19 India UP bank loan youth title_en: 'Denied' loan, man sets himself on fire outside bank in UP …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]