
ന്യൂഡൽഹി : 2008 സെപ്തംബർ 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി നെൽസൺ മണ്ടേല റോഡിൽ വെച്ച് ഡൽഹിയിലെ മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ വെടിയേറ്റ് മരിച്ച കേസിൽ ബുധനാഴ്ച ഡൽഹി സാകേത് കോടതി അഞ്ച് പ്രതികൾ കുറ്റക്കാരനെന്നു കണ്ടെത്തി. ഒക്ടോബർ 26 നാണ് ഡൽഹി കോടതി ശിക്ഷ വിധികുന്നത് റിപ്പോർട്ടുകൾ പ്രകാരം, രവി കപൂർ, അമിത് ശുക്ല, അജയ് കുമാർ, ബൽജീത് മാലിക് എന്നിവർ സൗമ്യ വിശ്വനാഥനെ കൊള്ളയടിക്കാൻ ഉദ്ദേശിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഡൽഹി കോടതി കണ്ടെത്തി.
302, 34 വകുപ്പുകൾ പ്രകാരമാണ് അഞ്ച് പ്രതികളെ ശിക്ഷിച്ചത്. നിയമലംഘനം നടത്തിയ വാഹനം കൈവശം വച്ചിരുന്ന അജയ് സേത്തിയും ഐപിസി 411 പ്രകാരം ശിക്ഷിക്കപ്പെട്ടു.