ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷേമബത്ത 4 ശതമാനം വർധിപ്പിച്ചതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളെ മന്ത്രി അറിയിച്ചു. ക്ഷാമബത്തയുടെ വർധനവ് 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കും.
ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ നിർദേശ പ്രകാരമുള്ള സമവാക്യങ്ങൾ അനുസരിച്ചാണ് വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. 42 ശതമാനമുണ്ടായിരുന്ന ക്ഷാമ ബത്ത ഇതോടെ 46 ശതമാനമായി വർധിച്ചു.