ന്യൂഡൽഹി: 310 കോടി രൂപ ചെലവിൽ ആദ്യത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പരിശീലന കപ്പൽ നിർമ്മിക്കുന്നതിന് മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡുമായി കരാർ ഒപ്പിട്ടതായി പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു.
കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കും മറ്റ് അന്താരാഷ്ട്ര ട്രെയിനി ഓഫീസർമാർക്കും അടിസ്ഥാന കടൽ പരിശീലനം നൽകുന്ന സമഗ്ര ഹെലികോപ്റ്റർ ശേഷിയുള്ള ആദ്യത്തെ സമർപ്പിത പരിശീലന പ്ലാറ്റ്ഫോമായിരിക്കും ഇതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിനാണ് നിർമാണ ചുമതല.