First Published Oct 18, 2023, 2:42 PM IST
ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നാല് വർഷത്തോളമായി സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജോസ്കുട്ടി ജേക്കബ് ആദ്യമായി നായകനായെത്തുന്ന ‘റാണി ചിത്തിര മാര്‍ത്താണ്ഡ’ എന്ന ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും. ഇടുക്കി കരിങ്കുന്നം സ്വദേശിയായ ജോസ്കുട്ടി, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് പൃഥ്വിരാജ് നായകനായ ‘ബ്രദേഴ്സ്ഡേ’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ‘കെട്ട്യോളാണ് എന്റെ മാലാഖ’, ‘ഡ്രൈവിംഗ് ലൈസൻസ്’, ‘മോഹൻ കുമാർ ഫാൻസ്’, ‘വാങ്ക്’, ‘എല്ലാം ശരിയാകും’, ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, ‘എന്നാലും എന്റളിയാ’ എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്.
സൈപ്രസ് യൂണിവേഴ്സിറ്റിയിൽ നിന്നും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ബിരുദം നേടിയ ശേഷമാണ് സിനിമയോടുള്ള ആഗ്രഹം കൊണ്ട് ജോസ്കുട്ടി അഭിനയം ആരംഭിച്ചത്. തികച്ചും വേറിട്ട പ്രമേയവുമായാണ് ജോസ്കുട്ടി നായകനായെത്തുന്ന ‘റാണി ചിത്തിര മാർത്താണ്ഡ’ ഒരുങ്ങുന്നത്.
ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒട്ടേറെ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളായെത്തിയ കോട്ടയം നസീർ അച്ഛൻ കഥാപാത്രമായെത്തുമ്പോള്‍ ജോസ്കുട്ടി ജേക്കബ് ചിത്രത്തിൽ മകനായെത്തുന്നു. ഒട്ടേറെ വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ കീർത്തന ശ്രീകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
Read also: ഇങ്ങനെയും ആവേശമോ?, ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്
മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാരായ ഒരച്ഛന്റേയും മകന്റേയും ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന സംഭവ ബഹുലമായ മുഹൂർത്തങ്ങളുടെ ദൃശ്യാവിഷ്കാരവുമായെത്തുന്ന ചിത്രം വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ പിങ്കു പീറ്ററാണ് എഴുതി സംവിധാനം ചെയ്യുന്നത്. കുട്ടനാട്ടുകാരുടെ ജീവിതപരിസരങ്ങളുമായി ഏറെ ബന്ധമുള്ള പ്രമേയവുമായാണ് ചിത്രം എത്തുന്നത്. ഈ പ്രദേശത്ത് വസിക്കുന്ന ഒരു അച്ഛന്റേയും മകന്റേയും അവരുമായി ബന്ധപ്പെട്ട് കഴിയുന്ന മറ്റ് പലരുടേയും ജീവിതങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുപോവുന്നത്.
ഒരു മെഡിക്കൽ ഷോപ്പ് ഉടമയായ അച്ഛനിൽ നിന്ന് ആ ബിസിനസ് മകൻ ഏറ്റെടുക്കുന്നതും, അതുമായി ബന്ധപ്പെട്ട് വരുന്ന സെക്കൻഡ് ജനറേഷൻ ബിസിനസ് പ്രശ്നങ്ങളും, അതിനിടയിൽ പ്രണയം മൂലം സംഭവിക്കുന്ന ചില കാര്യങ്ങളുമൊക്കെയാണ് റൊമാന്റിക് കോമഡി ജോണറിൽ ഒരുങ്ങുന്ന സിനിമയിൽ അവതരിപ്പിക്കുന്നത്.
സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ അനൗണ്‍സ്മെന്റ് ടീസറും ഫസ്റ്റ് ലുക്കും ‘ആരും കാണാ കായൽ കുയിലേ…’ എന്ന ഗാനവും, ‘മാരിവില്ലെ അവളോട് മെല്ലെ…’ എന്ന റൊമാന്റിക് മെലഡിയും, ‘ഏകാന്ത ലൈഫിൻ പീരങ്കി പൊട്ടി… എന്ന വേറിട്ട ഗാനവും ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. രസകരമായതും ഒപ്പം കൗതുകം നിറഞ്ഞതുമായ സംഭവങ്ങളാണ് സിനിമയുടെ ഉള്ളടക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. വൈശാഖ് വിജയൻ, അഭിഷേക് രവീന്ദ്രൻ, ഷിൻസ് ഷാൻ, കിരൺ പിതാംബരൻ, അബു വളയംകുളം തുടങ്ങിയവരാണ് മറ്റ് താരങ്ങളായുള്ളത്.
രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ നിഖിൽ എസ് പ്രവീൺ ആണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 2015 ലും 2022 ലും മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ ടീമിലെ കണ്ടക്ടർ, സ്ട്രിംഗ് അറേഞ്ചർ, സോളോ വയലിനിസ്റ്റ്, കോറൽ അറേഞ്ചർ ആയിരുന്ന മനോജ് ജോർജ്ജാണ് സിനിമയുടെ സംഗീതമൊരുക്കിയിരിക്കുന്നത്. ചീഫ് അസോ.ഡയറക്ടര്‍ അനൂപ് കെ.എസ് ആണ്.
എഡിറ്റർ: ജോൺകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കലാസംവിധാനം: ഔസേഫ് ജോൺ, കോസ്റ്റ്യൂം: ലേഖ മോഹൻ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, കോറിയോഗ്രഫി: വിജി സതീഷ്, സൗണ്ട് ഡിസൈൻ: അരുൺ വർമ എംപിഎസ്ഇ, ഡിഐ കളറിസ്റ്റ്: ആർ മുത്തുരാജ്, അസോ.ഡയറക്ടേഴ്സ്: എംഎസ് നിഥിൻ, നിഖിൽ രാജ്, അസോ.ക്യാമറ: തൻസിൻ ബഷീർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ: ആദർശ് സുന്ദർ, അസി.ഡയറക്ടര്‍: അനന്ദു ഹരി, വിഎഫ്എക്സ്: മേരകി, സ്റ്റിൽസ്: ഷെബീർ ടികെ, ഡിസൈൻസ്: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാന്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Oct 18, 2023, 2:42 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]