പത്തനംതിട്ട: പോക്സോ കേസ് പ്രതി കോടതി വളപ്പിൽ സ്വയം മുറിവേൽപ്പിച്ചു. തമിഴ്നാട് സ്വദേശി അലക്സ് പാണ്ഡ്യനാണ് കൈവിലങ്ങ് കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിച്ചത്. പ്രതിക്കെതിരെ ആത്മഹത്യാശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്തു. അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സംഭവം. പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും എത്തിച്ച പ്രതിയെ കൊട്ടാരക്കര ജയിലിലേക്ക് റിമാൻഡ് ചെയ്തതാണ് പ്രകോപനത്തിന് കാരണം. പത്തനംതിട്ട കോടതി വളപ്പിൽ വച്ചാണ് പ്രതി സ്വയം മുറിവേൽപ്പിച്ചത്.
Last Updated Oct 18, 2023, 5:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]