ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ജോർദാനിലെ അമ്മാനിലെ അറബ് നേതാക്കളും തമ്മിൽ നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കി. “സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന്” വേണ്ടി പിന്തുണച്ച അമേരിക്കയുടെ നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇന്നലെ ഗാസയിലെ ആശുപത്രിയിൽ മാരകമായ സ്ഫോടനം നടന്നത്.കൊല്ലപ്പെട്ടവരുടെ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം പരസ്പരം ഹമാസും ഇസ്രായേലും ആരോപിച്ചു.
ഇസ്രായേലിന് പിന്തുണ അറിയിക്കുന്നതിനായി ഐക്യദാർഢ്യ സന്ദർശനത്തിനായി ബൈഡൻ ഇന്ന് ഇസ്രായേലിൽ എത്തും.