കോട്ടയം റെയിൽവേ സ്റ്റേഷനിൽ ബാല ഭിക്ഷാടനം. ഉത്തരേന്ത്യൻ സംഘമാണ് കുരുന്നുകളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ തന്നെ നിരവധി സംഘങ്ങളാണുള്ളത്. ട്വൻ്റിഫോറിൻ്റെ വാർത്തയെ തുടർന്ന് വിഷയത്തിൽ അധികൃതർ ഇടപെട്ടു.
ഭിക്ഷയെടുക്കാൻ കുട്ടികൾക്ക് സംഘം പരിശീലനം നൽകുന്നുണ്ട്. ചോദ്യം ചെയ്താൽ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ പതിവ്. കുരുന്നു കുട്ടികളുമായി സംഘത്തിന്റെ താമസവും റെയിൽവേ സ്റ്റേഷനിലാണ്. ട്രാക്കുകളിൽ കൂടി കുട്ടികൾ നടക്കുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. സംഘത്തിന്റെ കൈവശം വെട്ടുകത്തി ഉൾപ്പടെ ആയുധങ്ങളുണ്ട്. ട്വൻ്റിഫോർ വാർത്താ സംഘത്തെയും ഭിക്ഷാടന മാഫിയ ഭീഷണിപ്പെടുത്തി.
ട്വൻ്റിഫോറിൻ്റെ വാർത്തയെ തുടർന്ന് വിഷയത്തിൽ അധികൃതർ ഇടപെട്ടു. കുട്ടികളെ കണ്ടെത്താൻ നടപടി ആരംഭിച്ചതായി സിഡബ്ല്യുസി ജില്ലാ ചെയർമാൻ അരുൺ കുര്യൻ ട്വൻ്റിഫോറിനോട് പ്രതികരിച്ചു. റെയിൽവേ പൊലീസിനും ചൈൽഡ് ലൈനും നിർദേശം നൽകി. ഇന്നും നാളെയുമായി ജില്ലയിൽ വ്യാപക പരിശോധന നടത്തും. കുട്ടികളെ കണ്ടെത്തി സംരക്ഷണവും തുടർ വിദ്യാഭ്യാസവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: kottayam railway station begging mafia
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]