തൃശൂർ∙ കലുങ്ക് സംവാദത്തിനിടെ സഹായം ചോദിച്ചതിന്റെ പേരിൽ കേന്ദ്രമന്ത്രി
പരിഹസിച്ച ഇരിങ്ങാലക്കുട സ്വദേശി ആനന്ദവല്ലിക്ക് 10,000 രൂപ അനുവദിച്ച്
.
മരുന്നു വാങ്ങുന്നതിനായി ആവശ്യപ്പെട്ട തുകയാണ് അനുവദിച്ചത്.
കലുങ്ക് വിവാദത്തിനു പിന്നാലെ സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്.
കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ കലുങ്ക് സംവാദത്തിനിടെ കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെക്കിട്ടാൻ സഹായിക്കുമോയെന്ന് ആനന്ദവല്ലി ചോദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയോട് ചോദിക്കാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘‘കരുവന്നൂർ ബാങ്കിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത പണം തിരികെ തരാൻ മുഖ്യമന്ത്രി തയാറുണ്ടോ? ഇ.ഡി പിടിച്ചെടുത്ത പണം തിരിച്ച് ബാങ്കിലിട്ട് നിങ്ങൾക്കു തരാനുള്ള സംവിധാനം ഒരുക്കാൻ തയാറുണ്ടെങ്കിൽ, ആ പണം സ്വീകരിക്കാൻ നിങ്ങളുടെ മുഖ്യമന്ത്രിയോട് പറയൂ.
പരസ്യമായിട്ടാണ് ഞാൻ ഇത് പറയുന്നത്. അല്ലെങ്കിൽ നിങ്ങളുടെ എംഎൽഎയെ കാണൂ’’– എന്നും സുരേഷ് ഗോപി പറഞ്ഞു.
മുഖ്യമന്ത്രിയെ തിരക്കി തനിക്കു പോകാൻ പറ്റുമോയെന്ന് ആനന്ദവല്ലി ചോദിച്ചതോടെ ‘എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നാണ് സുരേഷ് ഗോപി പരിഹാസത്തോടെ മറുപടി നൽകിയത്. ഈ പരിഹാസം വലിയ വിഷമമുണ്ടാക്കിയെന്ന് ആനന്ദവല്ലി പിന്നീട് പ്രതികരിച്ചിരുന്നു.
1.75 ലക്ഷം രൂപയുടെ നിക്ഷേപമാണ് കരുവന്നൂർ ബാങ്കിൽ ആനന്ദവല്ലിക്കുള്ളത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]