ബിഗ് ബോസ് മലയാളം സീസൺ ആറിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അർജുൻ ശ്യാം ഗോപൻ. ഷോയിൽ ഫസ്റ്റ് റണ്ണറപ്പായ അർജുൻ, ഇതിനു മുൻപേ തന്നെ മോഡലിംഗ് രംഗത്തും സോഷ്യൽ മീഡിയയിലും സുപരിചിതനായിരുന്നു.
അർജുന്റെ ബോഡി ട്രാൻസ്ഫോർമേഷൻ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഇപ്പോൾ ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന പുതിയ ചിത്രത്തിലൂടെ സിനിമാലോകത്തേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അർജുൻ.
സിനിമാ മോഹവുമായി ബിഗ് ബോസിൽ എത്തിയ അർജുന് ഷോയിലൂടെ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായി. ബിഗ് ബോസ് ഹൗസിൽ വെച്ച് നടന്ന ഒരു ടാസ്കിലെ പ്രകടനമാണ് അർജുന് ജിത്തു ജോസഫ് ചിത്രത്തിലേക്ക് അവസരമൊരുക്കിയത്.
ബിഗ് ബോസ് തന്റെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവാണെന്ന് അർജുൻ പറയുന്നു. ”വർഷങ്ങളായുള്ള ആഗ്രഹം ആയിരുന്നു ബിഗ് ബോസിൽ കയറണം എന്നുള്ളത്.
അതിനുള്ള തയ്യാറെടുപ്പുകൾ നേരത്തേ തുടങ്ങിയിരുന്നു. ബിഗ് ബോസിൽ നിന്ന് ഇറങ്ങിയതിനു ശേഷം ഏറ്റവും ആഗ്രഹത്തോടെ വാങ്ങിയത് എന്റെ കാറാണ്.
2022 ൽ പോയി നോക്കിയ കാറാണ് അത്”, ഒരു അഭിമുഖത്തിൽ അർജുൻ പറഞ്ഞു. തന്റെ ഭക്ഷണ ശീലങ്ങളെക്കുറിച്ചും ആരോഗ്യ രഹസ്യങ്ങളെക്കുറിച്ചും അർജുൻ സംസാരിച്ചു.
”ഹെൽത്തിയായി ഭക്ഷണം കഴിക്കുക. എനിക്ക് അങ്ങനെ വലിയ ഡയറ്റ് സീക്രട്ടുകളൊന്നുമില്ല.
ഫൈബറും പ്രോട്ടീനും കാർബ്സും എല്ലാം ചേർന്ന ഭക്ഷണമാണ് കഴിക്കാറ്. രാവിലെ എഴുന്നേറ്റാൽ കുറച്ച് ഡ്രൈ ഫ്രൂട്ട്സ് കഴിക്കും.
ഷുഗർ 2020 ൽ ഒഴിവാക്കിയതാണ്. ഒന്നും അധികമായിട്ട് കഴിക്കാറില്ല, വയറ് നിറക്കാറില്ല.
എപ്പോഴും ഒരു 80 ശതമാനം മാത്രമേ നിറക്കൂ. ബിഗ് ബോസിൽ പോയപ്പോൾ ഇൻസുലിൻ താഴാൻ തുടങ്ങിയപ്പോൾ കുറച്ച് ഷുഗർ കഴിച്ചിരുന്നു.
അല്ലാതെ കഴിക്കാറില്ല. സിഗരറ്റ് വലിക്കുന്നതിനേക്കാൾ ദോഷകരമാണ് ഷുഗർ കഴിക്കുന്നത്”, അർജുൻ കൂട്ടിച്ചേർത്തു.
പുതിയ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]