ന്യൂസ് കേരള.നെറ്റ്-ലേക്ക് നിങ്ങളുടെ സൃഷ്ടികൾ അയക്കാം. ഫോട്ടോ, ഫോൺ നമ്പർ അടങ്ങിയ പൂർണ്ണമായ വിലാസം സഹിതം രചനകൾ [email protected] എന്ന ഇമെയിലിലേക്ക് അയക്കുക.
എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുക്കുന്ന രചനകൾ പ്രസിദ്ധീകരിക്കുന്നതാണ്. ചിറകടികള്‍ ചിറകുമുളക്കുമ്പോള്‍ അമ്മക്കിളികുഞ്ഞിക്കിളികളെ പറക്കാന്‍ പഠിപ്പിക്കുന്നുചില്ലകളില് നിന്നും ചില്ലകളിലേക്ക്താഴ്വാരങ്ങളില് നിന്നും പര്വ്വതങ്ങളിലേക്ക്മണ്ണില് നിന്നും വിണ്ണിലേക്ക്. ഒരിക്കലും അവപരുന്തു റാഞ്ചുമെന്ന് ഭയപ്പെടുത്തുന്നില്ലവൈദ്യുതിക്കമ്പിയില് പിടഞ്ഞുവീഴുമെന്നോര്മ്മിക്കുന്നില്ലതളര്ന്ന് താഴെ വീഴുമെന്ന് തടഞ്ഞു നിര്‍ത്തുന്നില്ല.
കൂടുണ്ടാക്കി പാര്‍ക്കാന്‍ ഒരിക്കലുംഅവ പരിശീലിപ്പിക്കുന്നില്ലഅടങ്ങിയൊതുങ്ങി അടയിരിക്കാന്ചിറകുകള് കെട്ടിവെക്കുന്നില്ല. പറന്നു പോകാതിരിക്കാന്തൂവലുകള് കൊത്തിക്കൊഴിക്കുന്നില്ലഅവയൊരിക്കലും പ്രതിഫലം പ്രതീക്ഷിക്കുന്നില്ല.
പകരം കുഞ്ഞുചിറകുകള്‍ക്ക് ശക്തി പകരുന്നു.ചിറകടിനാദത്തില് അഭിമാനം കൊളളുന്നു. ഉയരങ്ങളില്‍ കുഞ്ഞുങ്ങള്ചിറകുകളില് ആത്മവിശ്വാസം,ആഹ്ളാ ദത്തിന്റെ കൂജനങ്ങള്‍.
കാറ്റിനോടൊപ്പം അവ പറക്കുന്നു,സ്വാതന്ത്ര്യത്തെ തൊടുന്നു. കൂടിനുള്ളില്‍ മരിച്ചു ജീവിക്കുന്നതിലും ഭേദംഒറ്റ നിമിഷത്തെ ഉയര്‍ന്നു പറന്നു ജീവിച്ചു മരിക്കുകയെന്നല്ലേകിളികളെല്ലാം ചിറകിനാല്‍ വാനില്‍ എഴുതിവെക്കുന്നത്? FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]