തിരുവനന്തപുരം∙
സ്വര്‍ണപ്പാളി വിവാദത്തില്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്കി പ്രതിപക്ഷം. എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.
നോട്ടിസ് പരിഗണിക്കാന്‍ കഴിയില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ വ്യക്തമാക്കി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്നാണ് സ്പീക്കര്‍ അറിയിച്ചത്.
എന്നാല്‍ പ്രതിപക്ഷ നേതാവ് ഇതിനെ എതിര്‍ത്തു.
കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയങ്ങള്‍ മുന്‍പും അടിയന്തരപ്രമേയമായി സഭയില്‍ വന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്നാല്‍
കലക്കാനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിന്റെ ഭാഗമാണിതെന്ന് മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും പറഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
ശബരിമലയിലെ ദ്വാരപാലക ശിൽപം നന്നാക്കാൻ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോൾ നാല് കിലോ സ്വർണം കുറഞ്ഞതായി
പറഞ്ഞു. എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്തുന്നത്.
അയ്യപ്പന്റെ സ്വർണം അടിച്ചു മാറ്റിയവരാണ് ദേവസ്വം ബോർഡിൽ ഇരിക്കുന്നത്. അതിന്റെ പാപം മറയ്ക്കാനാണോ അയപ്പ സംഗമം നടത്തുന്നതെന്ന് സംശയിക്കുന്നതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]