തൃശൂർ: ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഡ്രൈവിംഗ് സ്കൂൾ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തു. പെരിങ്ങോട്ടുകര സ്വദേശിയും തൃപ്രയാർ ലൈറ്റ് ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ പ്രദീപിനാണ് പണം നഷ്ടപ്പെട്ടത്.
മൊബൈൽ ഫോണിലെ ബാങ്കിംഗ് ആപ്പിലൂടെ സ്റ്റേറ്റ്മെൻ്റ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹം തട്ടിപ്പിനിരയായത്. ബാങ്കിന്റെ ഔദ്യോഗിക ആപ്ലിക്കേഷന് പകരം, ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പാണ് ഇദ്ദേഹം ഉപയോഗിച്ചത്.
അക്കൗണ്ട് ബാലൻസ് പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഫോൺ ഹാക്ക് ചെയ്താണ് പണം തട്ടിയതെന്നാണ് കരുതുന്നത്. തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഒടിപി നമ്പർ പങ്കുവെച്ചതാണ് പണം നഷ്ടപ്പെടാൻ കാരണമായത്.
എട്ട് തവണകളായി നാല് ലക്ഷത്തി മൂവായിരം രൂപയാണ് പ്രദീപിന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. സംഭവത്തിൽ ഇദ്ദേഹം അന്തിക്കാട് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.
ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]