കോന്നി ∙ ജില്ലയ്ക്ക് അഭിമാനമായി ബിഎസ്എഫ് പരിശീലനത്തിൽ ‘ബെസ്റ്റ് ഇൻ ഡ്രിൽ’ നേടി
. അതിരുങ്കൽ സ്വദേശിനിയായ ഈ ഇരുപത്തൊന്നുകാരി റോവിങ്ങിൽ ദേശീയ കായികതാരമാണ്.
സ്പോർട്സ് കൗൺസിലിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കവെയാണ്
വഴി തുറക്കുന്നത്. മൂന്നു മാസമായിരുന്നു പരിശീലനം. അതിനുശേഷം നടന്ന പാസിങ് ഔട്ട് പരേഡിൽ കമാൻഡോയായി ക്ഷണം ലഭിച്ചത് ദേവപ്രിയയ്ക്കായിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 പേരാണ് പരേഡിൽ പങ്കെടുത്തത്.
ശേഷം പരിശീലനത്തിലെ ‘ബെസ്റ്റ് ഇൻ ഡ്രിൽ’ അംഗീകാരവും ലഭിച്ചു. പരിശീലന കാലയളവിലെ കൃത്യതയ്ക്കും മികച്ച പ്രകടനത്തിനും ആത്മാർഥതയ്ക്കും ലഭിച്ച അംഗീകാരമാണിത്.
കേരളത്തിൽനിന്ന് മറ്റു രണ്ടുപേർക്കുകൂടി മാത്രമാണ് ദേവപ്രിയയ്ക്കൊപ്പം ബിഎസ്എഫിൽ ജോലി ലഭിച്ചിട്ടുള്ളത്. ഇനി ഗുജറാത്തിൽ ജോലിയിൽ പ്രവേശിച്ചശേഷം ഡൽഹിയിൽ രണ്ട് വർഷത്തെ പരിശീലനവും പൂർത്തിയാക്കി ജനറൽ ഡ്യൂട്ടിയിലേക്കു പോകും.
കൈതയ്ക്കൽ വീട്ടിൽ ദിലീപ് അതിരുങ്കലിന്റെയും പ്രശാന്തയുടെയും മകളാണ്.
ആലപ്പുഴ സെന്റ് ജോസഫ് കോളജിൽനിന്ന് ബികോം ബിരുദധാരിയാണ്. വിദ്യാർഥിയായിരിക്കെ വേൾഡ് യൂണിവേഴ്സിറ്റി റോവിങ് ചാംപ്യൻഷിപ്പിൽ രാജ്യത്തിനു വേണ്ടി മത്സരിച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിലും സബ് ജൂനിയർ ഇന്റർസ്റ്റേറ്റ് ചാലഞ്ചർ നാഷനൽ റോവിങ് ചാംപ്യൻഷിപ്പിലും സ്വർണം നേടിയിട്ടുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരവും ഈ കൊച്ചുമിടുക്കി നേടിയിട്ടുണ്ട്.
ഹസാരിബാഗിൽ നടന്ന പാസിങ് ഔട്ട് പരേഡ് കാണാൻ അച്ഛനും അമ്മയും സഹോദരൻ ദീജിത്തും എത്തിയിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]