കൊച്ചി∙ കവർ പേജിലെ പുകവലി ചിത്രത്തിന്റെ പേരിൽ
പുതിയ പുസ്തകം ‘മദർ മേരി കംസ് ടു മി’ നിയമക്കുരുക്കിൽ. നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലാതെ എഴുത്തുകാരി പുകവലിക്കുന്ന മുഖചിത്രം അടങ്ങിയ പുസ്തകം പ്രചരിപ്പിക്കുന്നതും വിൽക്കുന്നതും തടയണമെന്ന പൊതുതാൽപര്യ ഹർജിയിൽ
കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി.
വിഷയം പരിശോധിക്കാൻ ചുമതലപ്പെട്ട അതോറിറ്റി ഏതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
നിലവിലുള്ള മുഖചിത്രം സഹിതം പുസ്തകം പ്രചരിപ്പിക്കുന്നതു നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് അഡ്വ.
രാജസിംഹൻ നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
ഹർജി പൊതുജനാരോഗ്യവും ധാർമികതയും കണക്കിലെടുത്തുള്ളതാണെന്നും, പുസ്തകത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ചുള്ളതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഹർജി 25നു വീണ്ടും പരിഗണിക്കും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]