പള്ളുരുത്തി∙
സ്റ്റേഷനിൽ വിരമിക്കൽ ചടങ്ങിൽ വിളമ്പിയ ബിരിയാണിയുടെ പേരിൽ ഹോം ഗാർഡുകൾ തമ്മിൽ പൊരിഞ്ഞ അടിപിടി. ചേർത്തല സ്വദേശികളും ഹോംഗാർഡുകളുമായ രാധാകൃഷ്ണൻ, ജോർജ് എന്നിവർ തമ്മിലാണ് അടിപിടിയുണ്ടായത്.
തലയ്ക്ക് പരുക്കേറ്റ രാധാകൃഷ്ണനെ കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന്റെ ഭാഗമായി ജീവനക്കാർക്ക് ഉച്ചഭക്ഷണമായി
ഒരുക്കിയിരുന്നു. ബിരിയാണി കഴിക്കുന്നതിനിടെ, ജോർജും രാധാകൃഷ്ണനും തമ്മിൽ ബിരിയാണിയിലെ ചിക്കൻ പീസുകൾ എടുക്കുന്നതിനെ ചൊല്ലി തർക്കമായി.
ഈ തർക്കമാണ് അടിപിടിയിൽ കലാശിച്ചത്.
അടിപിടി സ്റ്റേഷനു മുന്നിലുള്ള പ്രധാന റോഡിലേക്ക് നീങ്ങിയതോടെ നാട്ടുകാർ കൂടി. പൊലീസുകാർ തമ്മിൽ അടികൂടിയെന്ന പ്രചാരണമുണ്ടായി.
ഒടുവിൽ, സ്റ്റേഷനിലെ മറ്റു പൊലീസുകാർ എത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഡ്യൂട്ടിയുടെ പേരിൽ മുൻപും ഇരുവരും തമ്മിൽ തർക്കമുള്ളതായും പറയുന്നു.
ഹോംഗാർഡുകളുടെ അടിപിടി പൊലീസിന് നാണക്കേടായി മാറിയിട്ടുണ്ട്. അടികൂടിയ ഹോംഗാർഡുകൾക്കെതിരേ നടപടിയുണ്ടാകുമെന്നാണ് സൂചന.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]