ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് സല്മാൻ. നടൻ സല്മാൻ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. സല്‍മാന്റെ പഴയ ഒരു വീഡിയോയാണ് ഇത് എന്നാണ് മനസ്സിലാക്കാനാകുന്നത്. എന്തായും സല്‍മാന്റെ രസകരമായ ചുവടുകള്‍ വീഡിയോയെ ആകര്‍ഷകമാക്കുന്നു.
ടൈഗര്‍ 3യാണ് സല്മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ടൈഗര്‍ 3 454 കോടി രൂപ ആകെ നേടിയപ്പോള്‍ 39.5 കോടി ഇന്ത്യയില്‍ മാത്രം നേടി.
♥️ #SalmanKhan pic.twitter.com/7I9kD4xdIr
— Ifty khan (@Iftykhan15) September 19, 2024
ലോകകപ്പ് നടക്കുമ്പോഴായിരുന്നു ടൈഗര്‍ 3 സിനിമ പ്രദര്‍ശനത്തിന് എത്തിയത്. എങ്കിലും സല്മാൻ ഖാൻ നായകനായ ചിത്രം തളര്‍ന്നില്ല എന്ന് തെളിയിക്കുന്നതാണ് ആഗോള ബോക്സ് ഓഫീസ് കളക്ഷൻ തെളിയിക്കുന്നത്. സല്മാൻ ഖാന്റെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി മാറാൻ മനീഷ് ശര്‍മ സംവിധാനം ചെയ്ത ടൈഗര്‍ 3ക്കും സാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിര്‍മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്.
ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര് ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച ഒരു പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്തു. ചിത്രത്തിലെ സ്പോയിലറുകള് ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്കി എന്നാണ് വ്യക്തമാകുന്നത്.
Read More: രജനികാന്തിനൊപ്പം റാണാ ദഗുബാട്ടിയും, വേട്ടൈയൻ വീഡിയോ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]