കാഴ്ചയിൽ അത്ര പ്രശ്നക്കാർ അല്ലെങ്കിലും കൊതുകുകൾ ചില്ലറക്കാരല്ല. കൊതുകുകൾ പരത്തുന്ന രോഗങ്ങൾ തന്നെയാണ് ഇതിനു കാരണം. ഡെങ്കിപ്പനി, മലേറിയ തുടങ്ങി കൊതുകുകൾ സംഭാവന ചെയ്യുന്ന രോഗങ്ങൾ നിരവധിയാണ്. മഴക്കാലങ്ങളിൽ ആണ് കൊതുകുകൾ കൂടുതൽ സജീവമാകുന്നതും ഇത്തരം രോഗങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും. അത്തരം രോഗാവസ്ഥകളെ ചെറുക്കുന്നതിന്, കൊതുകുകളെ പരമാവധി ഒഴിവാക്കുക എന്നത് മാത്രമാണ് പരിഹാരം. അതിനായി ഇലക്ട്രിക് ബാറ്റുകൾ മുതൽ പലതരത്തിലുള്ള കൊതുകു വലകൾ വരെ ആളുകൾ ഉപയോഗിക്കാറുണ്ട്.
രാത്രികാലങ്ങളിലെങ്കിലും കൊതുകുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ഫലപ്രദമായ ഒരു മാർഗമായാണ് നാം കൊതുകുവലകൾ ഉപയോഗിക്കുന്നത്. എന്നാൽ, കൊതുകുവലകൾ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ആശ്വാസം നൽകുന്നുണ്ട് എന്ന് തെളിയിക്കുന്ന ഒരു സമീപകാല സംഭവം സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞദിവസം പ്രചരിക്കുകയുണ്ടായി. കൊതുകിൽ നിന്ന് തൻറെ വളർത്തു മൃഗങ്ങളായ പോത്തുകളെ രക്ഷിക്കാൻ ഒരു മനുഷ്യൻ അവയെ കൊതുക് വലയ്ക്കുള്ളിലാക്കിയിരിക്കുന്നതിൻ്റെ കൗതുകകരമായ ദൃശ്യങ്ങളാണ് ഇത്.
പോത്തുകളെ പാർപ്പിച്ചിരിക്കുന്ന കൊതുകുവലയ്ക്ക് ചുറ്റും പറ്റിപ്പിടിച്ചിരിക്കുന്നത് ആയിരക്കണക്കിന് കൊതുകുകളാണ് എന്നതാണ് വീഡിയോ കാണുന്നവരെ ഏറെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം. കൊതുകുവലയുടെ പുറംഭാഗം പൂർണമായും കൊതുകുകളാൽ മൂടപ്പെട്ടിരിക്കുന്നു. ആ കൊതുകുവല ഇല്ലെങ്കിൽ മൃഗങ്ങളുടെ കാര്യം ഏറെ ഭയാനകമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ശരീരത്തിൻ്റെ നിറം കാരണം കൊതുകുകൾ പോത്തുകൾക്ക് ചുറ്റും പറക്കുന്ന പ്രവണത കൂടുതലാണെന്നാണ് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
View this post on Instagram
41 ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ലക്ഷത്തിലധികം പേരാണ് ഇത് ലൈക്ക് ചെയ്തത്. മൃഗങ്ങളുടെ വേദന മനസ്സിലാക്കിയ ആ മനുഷ്യൻ ഒരു വലിയ വ്യക്തിയാണ് എന്നാണ് നെറ്റിസൺസ് പോത്തുകളുടെ ഉടമയെ വിശേഷിപ്പിച്ചിരിക്കുന്നത്. കരുതലുള്ള ഒരു കെയർടേക്കർ എന്നാണ് മറ്റൊരു ഉപയോക്താവ് കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]