തിരുവനന്തപുരം: വിവാദങ്ങളിൽ കുടുങ്ങിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിലും കൈക്കൂലി അടക്കമുള്ള അഴിമതി ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആഭ്യന്തര വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണ ഉത്തരവ് ഇറക്കി. ആരോപണങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്ന പൊലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്റെ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു.
അന്വേഷണ സംഘത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഇന്നു പ്രഖ്യാപിക്കും. ഡി.ജി.പി റാങ്കുള്ള ഗുപ്തയുടെ മേൽനോട്ടത്തിലാവും അന്വേഷണം.
തിരുവനന്തപുരം കവടിയാറിൽ കോടികൾ മതിക്കുന്ന ഭൂമി വാങ്ങിയതിലും ഇതിൽ ഭൂഗർഭ അറ ഉൾപ്പെടെ മൂന്നു നില അത്യാഡംബര കെട്ടിടം നിർമിക്കുന്നതും അന്വേഷിക്കും. മലപ്പുറം മുൻ എസ്.പി സുജിത്ദാസ് ഉൾപ്പെട്ട അഴിമതി ആരോപണങ്ങളും വിജിലൻസ് വിശദമായി അന്വേഷിക്കും. പ്രാഥമികാന്വേഷണം നടക്കുകയാണ്.
തലസ്ഥാനത്ത് എ.ഡി.ജി.പി അജിത്കുമാർ കൊട്ടാര മാളിക പണിയുന്നത് അന്വേഷിക്കണമെന്ന് എറണാകുളം സ്വദേശി വിജിലൻസ് ഡയറക്ടർക്ക് പരാതി അയച്ചിരുന്നു. ഭരണകക്ഷി എം.എൽ.എ പി.വി. അൻവറും എം.ആർ. അന്വേഷണം ആവശ്യപ്പെട്ടിരുന്നു. എ.ഡി.ജി.പിയുടെ ഭാര്യാ സഹോദരൻമാർക്കെതിരേയും അൻവർ ആരോപണം ഉന്നയിച്ചിരുന്നു.
അഞ്ച് ആരോപണങ്ങളിൽ അന്വേഷണം
1. വസ്തു വാങ്ങാനും വീട് നിർമ്മിക്കാനും സ്വത്ത് സമ്പാദിച്ചു
2. ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നര കോടി കൈക്കൂലി
3. ബന്ധുക്കളുടെ പേരിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടി
4. ബന്ധുക്കളെ ഉയോഗിച്ച് സ്വർണ ഇടപാടുകൾ
5. സ്വർണം പൊട്ടിക്കലിലൂടെ വൻതോതിൽ പണമുണ്ടാക്കി
സുജിത്തിനെതിരെ അന്വേഷിക്കുന്നത്
കള്ളക്കടത്ത് സ്വർണം ഉരുക്കി കോടികളുണ്ടാക്കി
മലപ്പുറം എസ്.പിയായിരിക്കെ പ്രതികളിൽ നിന്ന് പണം വാങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഓഫീസ് കോമ്പൗണ്ടിലെ മരങ്ങൾ മുറിച്ച് കടത്തി