
തിരുവനന്തപുരം: ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച രാംനാഥ് കോവിന്ദ് കമ്മീഷന്റെ ചോദ്യത്തോട് പ്രതികരിക്കാതെ കേരളത്തിലെ പ്രധാന പാർട്ടികളായ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം) രാഷ്ട്രീയ പാർട്ടികൾ. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളോടും കമ്മീഷൻ പ്രതികരണം തേടി. ഇതിൽ 32 പാർട്ടികൾ ഒരിന്ത്യ, ഒരു തെരഞ്ഞെടുപ്പ് ആശയത്തെ അനുകൂലിച്ചപ്പോൾ 15 പാർട്ടികൾ എതിർത്തു. 15 പാർട്ടികൾ പ്രതികരിച്ചില്ല. ദേശീയ പാർട്ടികളിൽ കോൺഗ്രസ്, സിപിഎം, ബിഎസ്പി, എസ്പി, എഎപി പാർട്ടികൾ ആശയത്തെ എതിർത്തപ്പോൾ ബിജെപിയും എൻപിപിയും മാത്രമാണ് അനുകൂലിച്ചത്.
പ്രാദേശിക പാർട്ടികളിൽ ഡിഎംകെ, സിപിഐ എന്നീ പാർട്ടികളും നിർദേശത്തെ എതിർത്തു. എന്നാൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, കേരള കോൺഗ്രസ് (എം), ആർഎസ്പി എന്നിവർ പ്രതികരിച്ചില്ല. എൻസിപിയും പ്രതികരിച്ചിട്ടില്ല. അതേസമയം, ബിജെപിയുടെ പ്രധാന ഘടക കക്ഷിയായ ടിഡിപിയും പ്രതികരണമറിയിച്ചിട്ടില്ല. അണ്ണാഡിഎംകെ അനുകൂല നിലപാടാണ് അറിയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]