
കോഴിക്കോട്: പേരാമ്പ്രയിൽ തെരുവ് നായകള്‍ മൂന്ന് ആടുകളെ കടിച്ചുകൊന്നു. കോഴിക്കോട് പേരാമ്പ്ര പന്തിരിക്കരയ്ക്ക് സമീപം പുതിയോട്ടും കരയിലാണ് സംഭവം.
കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളെയാണ് തെരുവ്നായകള്‍ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. കൂട്ടില്‍ അതിക്രമിച്ച് കയറിയ നായകള്‍ കറവയുള്ള ആടിനെയും രണ്ട് അട്ടിൻകുട്ടികളെയും കടിച്ച് കൊല്ലുകയായിരുന്നു.
ഒരു ആടിനെ നായ്ക്കൾ ഭാഗികമായി തിന്നുകയും ചെയ്തിട്ടുണ്ട്. പന്തിരിക്കരയിലും സമീപപ്രദേശങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതര്‍ക്കും മൃഗാശുപത്രിയിലും പരാതി നല്‍കിയിട്ടുണ്ടെന്ന് ആടുകളുടെ ഉടമ സൂപ്പി പറഞ്ഞു. അക്രമകാരികളായ തെരുവ് നായ്ക്കളെ ഉടനെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Read More : 108 സ്ഥാപനങ്ങൾക്ക് പണികിട്ടി, ഭക്ഷണ സാധനങ്ങൾക്ക് ഗുണമേന്മയില്ല, ഗുരുതര വീഴ്ച; പൂട്ടിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]