
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ തീവ്രവാദി പരാമർശത്തിൽ കേന്ദ്രമന്ത്രി റവ്നീത് സിങ് ബിട്ടുവിനെതിരെ കേസെടുത്തു. കർണാടക പിസിസി ഭാരവാഹികളുടെ പരാതി പ്രകാരമാണ് കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ബംഗളൂരു പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി രാഹുലിനെതിരെ അപകീർത്തി പരാമർശം നടത്തിയത്.
രാഹുൽ ഒന്നാം നമ്പർ തീവ്രവാദിയാണെന്നായിരുന്നു പരാമർശം. വലിയ പ്രതിഷേധം കോൺഗ്രസ് ഉയർത്തിയെങ്കിലും ക്ഷമാപണം നടത്താൻ കേന്ദ്രമന്ത്രി തയ്യാറായില്ല.
‘ഗാന്ധി കുടുംബം പഞ്ചാബ് കത്തിച്ചു. നിരവധിപ്പേരുടെ മരണത്തിനിടയാക്കി.
പരാമർശത്തിൽ ഞാനെന്തിന് ഖേദിക്കണം, സിഖ് കാരനെന്ന നിലയിൽ എന്റെ വേദനയാണ് ഞാൻ പ്രകടിപ്പിച്ചതെന്നായിരുന്നു റവ്നീത് സിങ് ബിട്ടുവിന്റെ മറുപടി. പിന്നാലെയാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ കേന്ദ്രമന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗൾഫിൽ നിന്നെത്തിയത് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ, വീട്ടിലേക്ക് മടങ്ങവേ അപകടം, അച്ഛനും മകൾക്കും ദാരുണാന്ത്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]