
കൊച്ചി: മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി.
ഔട്ട്സൈഡ് ക്ലയന്റ്സിന്റെ ഓഡിറ്റാണ് മോളുടെ കമ്പനി ചെയ്യുന്നത്. അവൾ മരിക്കുന്ന സമയത്ത് ബജാജ് ഓട്ടോ എന്ന കമ്പനിയുടെ ഓഡിറ്റിംഗായിരുന്നു. അതിന്റെ റിസൾട്ട് അനൗൺസ് ചെയ്യുകയും ചെയ്തിരുന്നു. കൃത്യസമയത്തിനുള്ളിൽ ഈ വർക്ക് ചെയ്തു തീർക്കണമെന്നുണ്ട്. അതുകൊണ്ട് രാത്രിയിലൊക്കെ ഇരുന്ന് ജോലി ചെയ്യണമെന്നുണ്ട്. 12.30 വരെ അവിടെയിരുന്ന് ജോലി ചെയ്യണം. പിജിയിലെത്തുമ്പോൾ 1.30 ആകും. അവിടെയെത്തിയാലും അവിടെ അഡീഷണൽ വർക്ക് കൊടുക്കും. അതുകൊണ്ട് അവൾക്ക് ഉറക്കമില്ലായിരുന്നു. അവള് താമസിക്കുന്ന പിജിയിൽ 10 മണി കഴിഞ്ഞാൻ ഫുഡ് കിട്ടില്ല. അതുകൂടാതെ വർക്കിന്റെ സ്ട്രെസ്സും ഉണ്ടായിരുന്നു. റിസൈൻ ചെയ്ത് വരാൻ പറഞ്ഞതാണ്. അപ്പോൾ അവളാണ് പറഞ്ഞത് ഒരു വർഷമെങ്കിലും അവിടെ നിന്നാൽ വേറെ എവിടെയെങ്കിലും ജോലി കിട്ടുമ്പോൾ നല്ലതാണെന്ന് അവള് പറഞ്ഞു. സിബി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]