വിവാഹം കഴിഞ്ഞ് ഹണിമൂൺ ആഘോഷത്തിന്റെ തിരക്കിലാണ് ദിയ കൃഷ്ണയും അശ്വിൻ ഗണേശും. രണ്ടാഴ്ച മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. തിരുനെൽവേലി സ്വദേശിയായ സോഫ്റ്റ്വെയർ എൻജീനിയറാണ് അശ്വിൻ. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു വിവാഹം. വിവാഹ ശേഷം ദിയയ്ക്കും അശ്വിനിനുമൊപ്പം കൃഷ്ണകുമാറും കുടുംബവും ബാലിയിലേക്ക് പോയിരുന്നു.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിൽ വെെറലാണ്. ഹണിമൂണിന് കുടുംബത്തോടൊപ്പമാണോ പോയതെന്ന് പല ആരാധകരും ചോദിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിതാ മകൾ ദിയയ്ക്കും അശ്വിനുമൊപ്പം ചുവടുവയ്ക്കുന്ന കൃഷ്ണകുമാറിന്റെയും ഭാര്യ സിന്ധുവിന്റെയും വീഡിയോയാണ് വെെറലാകുന്നത്.
സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മഞ്ജു വാര്യർ അഭിനയിക്കുന്ന ‘വേട്ടയ്യൻ’ സിനിമയിലെ ‘മനസിലായോ’ എന്ന ഗാനത്തിനാണ് കുടുംബം ചുവടുവച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും മാസ് എൻട്രിയാണ് ആദ്യം. ബാലിയിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. നാലുപേരുടെയും കിടിലൻ ഡാൻസും റീൽസിൽ കാണാം. വീഡിയോയ്ക്ക് നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. ‘ശേ അടിപൊളി’,’അടിപൊളി ആയിട്ടുണ്ട്’, ‘സിന്ധു ആന്റിയുടെ എൻട്രിയും ഡാൻസും അങ്കിളും വേറെ ലെവൽ’, ‘ഓസി -അശ്വിൻ കിടു’, തുടങ്ങിയ നിരവധി കമന്റുകൾ വരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ‘മനസിലായോ’ ഗാനത്തിന്റെ ലിറിക് വീഡിയോ യുട്യൂബിൽ ട്രെൻഡിംഗിൽ ഒന്നാമതാണ്. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. അനിരുദ്ധ്, മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് വരികളൊരുക്കിയത്. ഗാനം ഇൻസ്റ്റാഗ്രാം റീലുകളിലും സ്ഥാനം പിടിച്ചു കഴിഞ്ഞു.