കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം നീളും. മറ്റ് രണ്ട് കേസുകളിൽക്കൂടി ജാമ്യ നടപടികൾ പൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽമോചനം നീളുന്നത്. കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്.
കോട്ടയത്ത് കവർച്ച നടത്തിയ കേസിലും നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽ നിന്ന് ഫോൺവിളിച്ച കേസിലുമാണ് ഇനി ജാമ്യ നടപടികൾ നേരിടാനുള്ളത്. പൾസർ സുനിയെ ഒരാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പൾസർ സുനിയുടെ അഭിഭാഷകൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം. സുനിയെ കോടതിയിൽ ഹാജരാക്കി ജാമ്യവ്യവസ്ഥകൾ നൽകി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]