
മോസ്കോ : റഷ്യയിലെ ട്വെർ മേഖലയിൽ ശക്തമായ ഡ്രോൺ ആക്രമണം നടത്തി യുക്രെയിൻ. 13 പേർക്ക് പരിക്കേറ്റു. ഭൂചലനത്തിന്റേത് പോലുള്ള പ്രകമ്പനം ഇന്നലെ പുലർച്ചെയുണ്ടായ സ്ഫോടന ഫലമായി മേഖലയിലുണ്ടായി. മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചെങ്കിലും സ്ഥിതിഗതികൾ ശാന്തമായെന്ന് അധികൃതർ പിന്നീട് അറിയിച്ചു. മിസൈലുകൾ അടക്കം സൂക്ഷിച്ചിട്ടുള്ള ഒരു ആയുധ സംഭരണശാലയാണ് യുക്രെയിൻ ലക്ഷ്യമിട്ടതെന്നാണ് വിവരം.