ന്യൂഡൽഹി : വനിതാ സംവരണ ബില്ലിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുപ്രധാന മന്ത്രിസഭാ യോഗത്തിലാണ് വനിതാ സംവരണ ബില്ലിന് അനുമതി നൽകിയത്. പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിനു ശേഷം നടന്ന`മന്ത്രിസഭ യോഗത്തിലാണ് വനിത സംവരണ ബില്ലിന് അംഗീകാരം ലഭിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ പതിവ് പത്രസമ്മേളനം ഒഴിവാക്കിയതിനാൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല.
പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൻ്റെ ഭാഗമായുള്ള ആദ്യ സമ്മേളനത്തിന് ശേഷം വൈകിട്ട് 6.30നാണ് മന്ത്രിസഭ യോഗം വിളിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് പ്രസ്തുത ബിൽ. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ ഈ സുപ്രധാന ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പ്രത്യേക പാർലമെൻ്റ് സമ്മേളനം പ്രഖ്യാപിച്ചതു മുതൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു വനിതാ സംവരണ ബിൽ.
അതേസമയം പാർട്ടിയുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു വനിതാ സംവരണബിൽ എന്ന് അവകാശപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ കോൺഗ്രസ് നേതാവ് ജയറാം രമേശ് സ്വാഗതം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]